ജോലിക്കിടെ അപകടം ; തൊഴിലാളിക്ക് 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ജോലിക്കിടെ അപകടം ; തൊഴിലാളിക്ക് 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
ജോലിക്കിടെ അപകടം പറ്റി തൊഴിലാളിക്ക് 2.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലുടമയോട് അബുദാബി കോടതി ഉത്തരവിട്ടു. പൈപ്പ് കുഴിച്ചിടുന്നതിനിടെ കാലില്‍ വീണു പരുക്ക് പറ്റിയതിനെ തുടര്‍ന്ന് തൊഴിലാളിയുടെ കാല്‍ മുറിച്ചു മാറ്റേണ്ടിവന്നു.

കമ്പനിയുടെ ഭാഗത്തു നിന്ന് സഹായം ഉണ്ടായില്ലെന്ന് കാണിച്ച് തൊഴിലാളി കോടതിയില്‍ ഹര്‍ജി നല്‍കി. പൈപ്പിടല്‍ ജോലി പുറം കരാര്‍ നല്‍കിയതാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തൊഴിലാളിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വാദവും കോടതി തള്ളി.

Other News in this category



4malayalees Recommends