അഭിനയം കഥ, തിരക്കഥ,സംവിധാനം, ഗായകന്‍ അങ്ങനെ ഏത് മേഖലയും തന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് ഇതിനോടകം വിനീത് തെളിയിച്ചു കഴിഞ്ഞു. പക്ഷെ തന്റെ ജീവിതത്തില്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്.
ധ്യാന്‍ പറ്റിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് , ധ്യാന്‍ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താന്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ ആ ഷോട്ട് ഫിലിം പുറത്തിറങ്ങിട്ടില്ല. ഒരിക്കല്‍ അവന്റെ ലാപ്പ്‌ടോപ്പിലാണ് താന്‍ ആ ഷോട്ട് ഫിലിം കണ്ടെതെന്നും വിനീത് പറഞ്ഞു.
ഷോട്ട് ഫിലിമിന് വാങ്ങിയ പണത്തിന്റെ പകുതിടെ പകുതി വെച്ച് ഷോട്ട് ഫിലിമ ചെയ്തിട്ട് ബാക്കി കാശിന് അവന്‍ ?ഗോവയ്ക്ക് ട്രിപ്പ് പോയെന്ന് അവന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.