ടിക് ടോക്ക് ട്രാവല്‍ ഇന്‍ഡക്‌സ് 2022ലെ കണക്കു പ്രകാരം ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ദുബായ്
ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗണ്‍സ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവല്‍ ഇന്‍ഡക്‌സ് 2022ലെ കണക്കുപ്രകാരമാണിത്.
ദുബായ് ഹാഷ് ടാഗില്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ക്ക് 8180 കോടി കാഴ്ചക്കാരോടെ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍കണ്ട നഗരമായി ദുബായ് ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുബായ്. സമ്പത്തിന്റെയും ആഡംബരത്തിന്റെയും പര്യായമായ ഈ നഗരം അതിശയകരമായ വാസ്തുവിദ്യയുടെ ആവാസകേന്ദ്രമാണെന്നും ബൗണ്‍സ്. കോം പറഞ്ഞു.