ഷാര്‍ജയിലെ റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടും

ഷാര്‍ജയിലെ റോഡ് മൂന്നാഴ്ചത്തേക്ക് അടച്ചിടും
ശൈഖ് അബ്ദുല്‍കരീം അല്‍ബക്രി സ്‌ക്വയര്‍ മുതല്‍ റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്‌ക്വയര്‍ വരെയുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖ് ര്‍ അല്‍ഖാസിമി സ്ട്രീറ്റ് മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

അറ്റകുറ്റപണികള്‍ക്ക് ഈ മാസം 21 മുതല്‍ ആഗസ്ത് 10 വരെയാണ് സ്ട്രീറ്റ് അടച്ചിടുക. വാഹന യാത്രികള്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends