അഞ്ചാം നിലയില്‍ നിന്നും താഴെ വീണ രണ്ട് വയസുകാരിയെ സാഹസികമായി ചാടിപിടിച്ച് യുവാവ്; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

അഞ്ചാം നിലയില്‍ നിന്നും താഴെ വീണ രണ്ട് വയസുകാരിയെ സാഹസികമായി ചാടിപിടിച്ച് യുവാവ്; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരിക്ക് പുനര്‍ജന്മം സമ്മാനിച്ച യുവാവ് വൈറല്‍. കുഞ്ഞ് താഴേക്ക് പതിക്കും മുന്‍പ് സാഹസികമായി ചാടിപ്പിടിക്കുകയായിരുന്നു യുവാവ്. ഇയാളുടെ അവസരോചിതമായ പെരുമാറ്റമാണ് പെണ്‍കുഞ്ഞിന് പുതുജന്മം നല്‍കിയത്.

ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് സംഭവം. ഷെന്‍ ഡോങ് എന്ന പേരുള്ള യുവാവാണ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയും വീഴാന്‍ പോയ പെണ്‍കുട്ടിക്ക് രക്ഷകനായതും.

തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ പെണ്‍കുട്ടി വീഴാനൊരുങ്ങുന്നതാണ് ഷെന്‍ ഡോങ് കണ്ടത്. ഉടന്‍ തന്നെ സംഭവത്തോട് പ്രതികരിച്ച ഷിന്‍ ഡോങ് പരിക്കുകളൊന്നും കൂടാതെ കുഞ്ഞിനെ കൈകൊണ്ട് പിടിക്കുകയായിരുന്നു.

ലിജാന്‍ സാഹോ എന്നയാള്‍ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യഥാര്‍ഥ നായകന്‍ എന്നാണ് ഷെന്‍ ഡോങിനെ സമൂഹമാധ്യമങ്ങള്‍ വിളിക്കുന്നത്. ഇന്ത്യയിലടക്കം വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


Other News in this category4malayalees Recommends