യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; അസഭ്യം പറഞ്ഞു; വൈക്കത്തെ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; അസഭ്യം പറഞ്ഞു; വൈക്കത്തെ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
ബസിലെ സ്ഥിരം യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസന്‍സാണ് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം താല്‍ക്കാലികമായി റദ്ദാക്കിയത്. ഒന്‍പതു ദിവസത്തേയ്ക്കു റദ്ദാക്കിയ ലൈസന്‍സ് വിശദീകരണത്തിന് ശേഷം പുതുക്കി നല്‍കും.

വൈക്കം - ഇടക്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ യാത്രക്കാരിയുടെ പരാതിയിലാണ് നടപടി. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതി ഡ്രൈവറോട് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുന്‍പു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.

എന്നാല്‍, വാഹനം നിര്‍ത്താമെന്നു മറുപടി നല്‍കിയ ഡ്രൈവര്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുന്‍പോട്ട് എടുക്കുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞ് അപമാനിക്കുകയായിരുന്നു.

തുടര്‍ന്നാണു യാത്രക്കാരി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്. അന്വേഷണം നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജി അനന്തകൃഷ്ണനു യാത്രക്കാരിയുടെ പരാതി ന്യായമാണെന്നു കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഡ്രൈവര്‍ ജിഷ്ണു രാജിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

Other News in this category



4malayalees Recommends