വീട്ടിന്റെ മുന്നില്‍ ബോഡി കൊണ്ടുവരും, പഠിക്കണം ഇനി കക്കരുതെന്ന് ; സ്വര്‍ണ്ണക്കടത്ത് തലവന്‍ സ്വാലിഹിന്റെ ഭീഷണി സന്ദേശം പുറത്തുവന്നു ; ഇര്‍ഷാദിനെ കൊലപ്പെടുത്തിയ ശേഷം വിദേശത്തേക്ക് പോയതെന്ന് പൊലീസ്

വീട്ടിന്റെ മുന്നില്‍ ബോഡി കൊണ്ടുവരും, പഠിക്കണം ഇനി കക്കരുതെന്ന് ; സ്വര്‍ണ്ണക്കടത്ത് തലവന്‍ സ്വാലിഹിന്റെ ഭീഷണി സന്ദേശം പുറത്തുവന്നു ; ഇര്‍ഷാദിനെ കൊലപ്പെടുത്തിയ ശേഷം വിദേശത്തേക്ക് പോയതെന്ന് പൊലീസ്
തട്ടിക്കൊണ്ടുപോകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഇര്‍ഷാദിന്റെ കുടുംബത്തെ സ്വര്‍ണക്കടത്ത് സംഘം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. സ്വര്‍ണക്കടത്ത് തലവനും തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുഖ്യ പ്രതിയുമായ സ്വാലിഹ് ഇര്‍ഷാദ് കൊല്ലപ്പെടുന്നതിന് മുന്‍പ് വീട്ടുകാരോട് സംസാരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്.

ഇര്‍ഷാദിനെ കൊല്ലുമെന്നും വീടിന് മുന്നില്‍ മൃതദേഹം കൊണ്ടിടുമെന്നും സംഭാഷണത്തിലുണ്ട്. ഇനി മോഷ്ടിക്കാതിരിക്കാന്‍ ഒരു പാഠമാകണമെന്നും ഓഡിയോയില്‍ പറയുന്നു.

ഓഡിയോയില്‍ പറയുന്നത് 'നിങ്ങടെ പൊരേന്റെ മുന്നില്‍ ബോഡി കൊണ്ടുവരും. ആ നാട്ടുകാര് പഠിക്കണം ഇനി കക്കരുത് എന്ന്. അവിടെ ഞാന്‍ എത്തിക്കും ഇത്. ഒറപ്പ്. സംശയമില്ല. ഞാനാ പറയണത്. ഇന്നാളും ഇതുപോലൊരു വാക്ക് പറഞ്ഞതാ, ഓനെ ഞങ്ങള്‍ എടുക്കൂന്ന്. അപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ നമ്പറില്‍ എന്നെ കോണ്ടാക്ട് ചെയ്യാം. ഓക്കെ. ശരി.' കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമുഴിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റേത് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends