ഇടുക്കി ഡാം ഇന്ന് രാവിലെ പത്തിന് തുറക്കും; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി ഡാം ഇന്ന് രാവിലെ പത്തിന് തുറക്കും; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം
ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കും. അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയില്‍ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചത്. രാവിലെ 10 മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 70 സെ.മീ. ഉയര്‍ത്തി.

50 ക്യു മെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനായി 29 ക്യാമ്പുകള്‍ സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.

Other News in this category



4malayalees Recommends