കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഇപ്പോഴിതാ കഷ്ടപ്പെട്ട് പണി കഴിപ്പിച്ച വീട് വെള്ളത്തില്‍ പകുതിയും മുങ്ങി നില്‍ക്കുന്ന അവസ്ഥ കണ്ട് മനസ് മരവിച്ചുനില്‍ക്കുകയാണ് ഈ കുടുംബം.
ഏതു നിമിഷവും വെള്ളത്തില്‍ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞത്. അടിത്തട്ട് ഇടിഞ്ഞ വീട് പതിയെ താഴ്ന്നുതുടങ്ങിയതോടെ കുടുംബം സുരക്ഷിത സ്ഥാനത്തേക്ക് മാറി.
വീടിന്റെ പകുതിയിലധികവും നിലവില്‍ വെള്ളത്തിലാണ്. ബില്‍ഡ് കേരള വഴിയും മറ്റും ലോണെടുത്തും കടം വാങ്ങിയും നിര്‍മിച്ചതാണ് വീട്. ലോണടവും ഇതുവരെ തീര്‍ന്നിട്ടില്ല. ഇനി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഈ മൂന്നംഗ കുടുംബം.