എനര്‍ജി ബില്ലില്‍ 200 പൗണ്ട് കുറയ്ക്കണോ, ഋഷി സുനാക് പ്രധാനമന്ത്രിയാകണം! ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് മുന്‍ ചാന്‍സലര്‍; ഒക്ടോബറിലെ വില വര്‍ദ്ധനവില്‍ നിന്ന് വരെ രക്ഷപ്പെടാന്‍ ഋഷിയുടെ പോംവഴി

എനര്‍ജി ബില്ലില്‍ 200 പൗണ്ട് കുറയ്ക്കണോ, ഋഷി സുനാക് പ്രധാനമന്ത്രിയാകണം! ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് മുന്‍ ചാന്‍സലര്‍; ഒക്ടോബറിലെ വില വര്‍ദ്ധനവില്‍ നിന്ന് വരെ രക്ഷപ്പെടാന്‍ ഋഷിയുടെ പോംവഴി

ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുന്നതിനിടെയാണ് ബ്രിട്ടന്‍ പുതിയ പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നത്. ലിസ് ട്രസും, ഋഷി സുനാകും ടോറി നേതാവാകാന്‍ മത്സരിക്കുമ്പോഴും പ്രധാന ആയുധങ്ങള്‍ ജനങ്ങളുടെ ഭാരം കുറയ്ക്കാനുള്ള വാഗ്ദാനങ്ങള്‍ തന്നെ.


ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സുപ്രധാന പദ്ധതികളാണ് മുന്‍ ചാന്‍സലര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എനര്‍ജിക്ക് മേലുള്ള വാറ്റ് റദ്ദാക്കിക്കൊണ്ട് ഓരോ കുടുംബങ്ങളുടെയും ബില്ലുകളില്‍ നിന്നും 200 പൗണ്ട് കുറയ്ക്കാനുള്ള പദ്ധതിയാണ് സുനാക് മുന്നോട്ട് വെയ്ക്കുന്നത്.

ഒക്ടോബറില്‍ എനര്‍ജി ബില്‍ ഉയരുമ്പോള്‍ ആഘാതം മൃദുലമാക്കാന്‍ 10 ബില്ല്യണ്‍ പൗണ്ട് വരെ കണ്ടെത്താന്‍ താന്‍ തയ്യാറാണെന്ന് ഋഷി സുനാക് വ്യക്തമാക്കി. കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പിന്തുണയ്ക്ക് മുകളില്‍ ജനങ്ങളെ സഹായിക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് മുന്‍ ചാന്‍സലര്‍ വിശദീകരിക്കുന്നത്.


എതിരാളി ലിസ് ട്രസിന് നികുതി വെട്ടിക്കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിന് അപ്പുറത്തേക്ക് ജീവിതഭാരം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. 'പ്രതീക്ഷ കൊണ്ട് വീട് ചൂടാക്കാന്‍ കഴിയില്ല', ഋഷി സുനാക് വിമര്‍ശിച്ചു.


എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷത്തോടെ 5000 പൗണ്ടിലേക്ക് കുതിച്ചുയരുമെന്ന മുന്നറിയിപ്പുകള്‍ പരിഗണിച്ചാണ് ഋഷിയുടെ പദ്ധതി വരുന്നത്. അടുത്ത മാസം എമര്‍ജന്‍സി ബജറ്റ് അവതരിപ്പിക്കുന്നത് വരെ വിശദമായ പദ്ധതിയ്ക്കായി കാത്തിരിക്കണമെന്നാണ് ട്രസിന്റെ പക്ഷം. അതേസമയം ഋഷിയുടെ പദ്ധതികള്‍ക്ക് സമാനമായി ജനങ്ങള്‍ക്ക് നേരിട്ട് പിന്തുണ നല്‍കേണ്ടി വരുമെന്ന് ഇവരുടെ ക്യാംപ് സമ്മതിക്കുന്നു.


Other News in this category



4malayalees Recommends