26 മില്ല്യണ്‍ ജനങ്ങള്‍ക്ക് കോവിഡ് ബൂസ്റ്റര്‍ സ്ഥിരീകരിച്ച് എന്‍എച്ച്എസ്; 75 വയസ്സിന് മുകളിലുള്ളവര്‍, കെയര്‍ ഹോം അന്തേവാസികള്‍, വീട്ടില്‍ കഴിഞ്ഞുകൂടുന്ന ജനങ്ങള്‍ എന്നിവര്‍ക്ക് അവസരം; ബൈവാലന്റ് വാക്‌സിന്‍ ആദ്യമായി അംഗീകരിച്ച് യുകെ

26 മില്ല്യണ്‍ ജനങ്ങള്‍ക്ക് കോവിഡ് ബൂസ്റ്റര്‍ സ്ഥിരീകരിച്ച് എന്‍എച്ച്എസ്; 75 വയസ്സിന് മുകളിലുള്ളവര്‍, കെയര്‍ ഹോം അന്തേവാസികള്‍, വീട്ടില്‍ കഴിഞ്ഞുകൂടുന്ന ജനങ്ങള്‍ എന്നിവര്‍ക്ക് അവസരം; ബൈവാലന്റ് വാക്‌സിന്‍ ആദ്യമായി അംഗീകരിച്ച് യുകെ

ബ്രിട്ടന്റെ ഓട്ടം സീസണ്‍ വാക്‌സിന്‍ പദ്ധതി സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ച് എന്‍എച്ച്എസ് മേധാവികള്‍. ഒമിക്രോണ്‍ കേന്ദ്രീകൃത വാക്‌സിന്‍ ഉപയോഗിച്ചാണ് ഇക്കുറി ബൂസ്റ്റര്‍ ലഭ്യമാക്കുന്നത്.


പ്രായമായവരും, മധ്യവയസ്‌കരും, രോഗസാധ്യത ഏറിയവരുമായ 26 മില്ല്യണ്‍ ജനങ്ങളെയാണ് വാക്‌സിനെടുക്കാനായി എന്‍എച്ച്എസ് ഇംഗ്ലണ്ട് വിളിക്കുക. കെയര്‍ ഹോം അന്തേവാസികള്‍, വീടുകളില്‍ കഴിഞ്ഞുകൂടുന്നവര്‍ എന്നിവര്‍ക്കായാണ് സെപ്റ്റംബര്‍ 5ന് തുടങ്ങുന്ന വാക്‌സിനേഷനില്‍ ആദ്യ പരിഗണന ലഭിക്കുക.

75 വയസ്സിന് മുകളിലുള്ളവര്‍ക്കും, ആരോഗ്യപരമായി പ്രശ്‌നങ്ങളുള്ളവര്‍ക്കും സെപ്റ്റംബര്‍ 12 മുതലാണ് അഞ്ചാം ഡോസിന് ക്ഷണം ലഭിക്കുക. ഇതിന് ശേഷമാണ് ഇതില്‍ താഴെ പ്രായമുള്ളവരിലേക്ക് മുന്‍പത്തെ രീതിയില്‍ വാക്‌സിന്‍ എത്തിക്കുക. മോഡേണയുടെ ബൈവാലന്റ് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമായി യുകെ മാറി.

Groups set to be offered an autumn Covid booster

ഒറിജിനല്‍ വൈറസിനെയും, ഒമിക്രോണ്‍ വേരിയന്റിനെയും ലക്ഷ്യമിടുന്നതാണ് പുതിയ വാക്‌സിന്‍. ആദ്യ ഓപ്ഷനെന്ന നിലയിലാണ് ഇത് നല്‍കുകയെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. സപ്ലൈ അനുസരിച്ചാണ് ഇത് ലഭ്യമാക്കുക. ഫൈസര്‍, മോഡേണ വാക്‌സിനുകളും, നോവാവാക്‌സ് വാക്‌സിനും പദ്ധതിയുടെ ഭാഗമായിരിക്കും.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണിനെ ലക്ഷ്യമിടുന്ന ഫൈസര്‍ വാക്‌സിന് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. ഏതെങ്കിലും ബൂസ്റ്റര്‍ വാക്‌സിന്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ നേടേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends