മിനി സ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് മിയ ജോര്‍ജ്. മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമായ മിയയുടെ ഏറ്റവും പുതിയ ചിത്രം കോബ്ര ഓഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തും. വിക്രം നായകനായെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് അരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ചടങ്ങിനിടെ മിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
സിനിമയുടെ ഷൂട്ടിങ് നീളുന്നതിനിടെ തന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി എന്നാണ് മിയ പറയുന്നത്. 2019 ല്‍ ആണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. 2020 ജനുവരിയിലാണ് താന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്. അപ്പോള്‍ താന്‍ സിംഗിളായിരുന്നു. രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും താന്‍ വിവാഹിതയായി.
മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു, പടത്തിന്റെ അവസാന ഷെഡ്യൂള്‍ തീര്‍ത്ത സമയത്ത് മകന്‍ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോള്‍ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആള്‍ക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്. ഇനി പടത്തിന്റെ സക്‌സസ് പാര്‍ട്ടി ആകുമ്പോഴേക്കും അവന് ഒന്നര വയസ് ആകുമായിരിക്കുമെന്നും മിയ പറഞ്ഞു.
മിയ സംസാരിക്കുന്നതിനിടെ മകന്‍ ലൂക്കയെയും എടുത്ത് വിക്രമും വേദിയിലെത്തി. 'ഇത് കോബ്ര ബേബിയാണ്' എന്നാണ് വിക്രം കുഞ്ഞിനെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് മിയയുടെ ഭര്‍ത്താവ് അശ്വിനെയും വേദിയിലേക്ക് വിളിച്ച് മൂവരും കുഞ്ഞു ലൂക്കയും ചേര്‍ന്ന് ഫോട്ടോയും എടുത്താണ് വേദി വിട്ടത്.