അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട

അഹങ്കാരം കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടത്; വിമര്‍ശിച്ച തിയ്യറ്ററുടമയെ നേരില്‍ കണ്ട് വിജയ് ദേവേരക്കൊണ്ട
വലിയ ആവേശത്തോടും പ്രതീക്ഷയോടെയും തിയറ്ററിലെത്തിയതാണ് വിജയ് ദേവേരക്കൊണ്ട ചിത്രം ലൈഗര്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷ നേട്ടം കൊയ്യാനായില്ല. ഇതിന് പിന്നാലെ വിജയ് ദേവേരക്കൊണ്ടയുടെ അഹങ്കാരമാണ് പരാജയത്തിന് കാരണം എന്നാരോപിച്ച് മുംബൈയിലെ പ്രമുഖ തിയേറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായി രംഗത്തുവന്നിരുന്നു.

ഇതോടെ വിജയ് ദേവേരക്കൊണ്ട നേരിട്ടെത്തി അദ്ദേഹത്തെ കണ്ടിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ്.

സിനിമയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ മേശയ്ക്ക് മുകളില്‍ വിജയ് കാലെടുത്തുവച്ചതും സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ അഹങ്കാരം അഡ്വാന്‍സ് ബുക്കിങ്ങിനെ പോലും ബാധിച്ചെന്നാണ് മനോജ് ദേശായി ഉടമ പറഞ്ഞത്.

ഭാഷകള്‍ക്ക് അതീതമായി ആരാധകരെ സൃഷ്ടിക്കുന്ന വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിലും വലിയ ആരാധക പിന്തുണയുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ തിയറ്ററിലെത്തിയ ചിത്രത്തില്‍ അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും സ്‌ക്രീനിലെത്തുന്നു. പുരി ജഗന്നാഥാണ് സംവിധാനം.

Other News in this category



4malayalees Recommends