നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച
ന്യൂയോര്‍ക്ക്: കോവിഡ് എന്ന മഹാവ്യാധി വരുത്തിവച്ച വലിയ ഒരു ഇടവേളക്കു ശേഷം ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്‍ തിരുവോണം ആഘോഷിക്കാന്‍ ഒത്തുചേരുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ11 മണിമുതല്‍ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു.


പൂക്കളമിടല്‍, മഹാബലിയെ വരവേല്പ്, ചെണ്ടമേളം, ഓണസദ്യ, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ പരിപാടികളില്‍ ചിലതു മാത്രമാണെന്ന് സെക്രട്ടറി സേതുമാധവന്‍, ട്രഷറര്‍ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രഘുവരന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ലയര്‍ കാണുക.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category4malayalees Recommends