കുഞ്ചാക്കോ ചിത്രം 'ന്നാ താന്‍ കേസ് കൊട്' അന്‍പത് കോടി ക്ലബ്ബില്‍

കുഞ്ചാക്കോ ചിത്രം 'ന്നാ താന്‍ കേസ് കൊട്' അന്‍പത് കോടി ക്ലബ്ബില്‍
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ 'ന്നാ താന്‍ കേസ് കൊട്' അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 25 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞ സിനിമ ആദ്യദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. കോഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് 'ന്നാ താന്‍ കേസ് കൊട്' നിര്‍മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ മികച്ച സിനിമകള്‍ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയുടെ പന്ത്രാണ്ടാമത് ചിത്രമാണിത്.

Other News in this category



4malayalees Recommends