തന്റെ ഹിറ്റ് ചിത്രങ്ങള്‍ അച്ഛന്‍ കണ്ടിട്ടില്ല ; ജയറാമിനെ കുറിച്ച് കാളിദാസ്

തന്റെ ഹിറ്റ് ചിത്രങ്ങള്‍ അച്ഛന്‍ കണ്ടിട്ടില്ല ; ജയറാമിനെ കുറിച്ച് കാളിദാസ്
ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ നടനാണ് കാളിദാസ് ജയറാം. മാതാപിതാക്കള്‍ക്ക് പിന്നാലെ സിനിമയിലെത്തിയ കാളിദാസ് അച്ഛന്‍ ജയറാമിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരത്തിന്റെ പ്രേമോഷന്‍്!റെ ഭാഗമായി ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ജയറാം മനസ് തുറന്നിരിക്കുകയാണ്.

താന്‍ അഭിനയിച്ചതില്‍ ഏറ്റവും ഹിറ്റ് ചിത്രങ്ങളായിരുന്നു പാവകഥൈകളും വിക്രവും. ഈ രണ്ട് ചിത്രങ്ങളും അച്ഛന്‍ കണ്ടിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേഹം ഈ സിനിമകള്‍ കാണാത്തത്. രണ്ട് ചിത്രത്തിലും താന്‍ മരിക്കുന്നുണ്ട്. അതാകാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ചിത്രങ്ങളും അമ്മ മാത്രമെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവന്‍ കണ്ടിട്ടില്ല. ചെറുപ്പത്തില്‍ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാല്‍ പോലും നല്ല അടികിട്ടുമായിരുന്നു. ഇപ്പോഴും വീട്ടില്‍ സിനിമ അധികം ചര്‍ച്ച ചെയ്യാറില്ല. അപ്പയുടേയും അമ്മയുടേയും വര്‍ക്ക് കണ്ട് തന്നെ നമുക്ക് കുറെ പഠിക്കാനുണ്ടെന്നും കാളിദാസ് പറയുന്നു.

കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. പാ രഞ്!ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും.



Other News in this category



4malayalees Recommends