ഇപ്പോഴും നാട്ടുകാരെയും വീട്ടുകാരെയും പേടിച്ചിട്ട് അസന്തുഷ്ടമായ ദാമ്പത്യബന്ധം കൊണ്ടു നടക്കേണ്ടി വരുന്നവരുമുണ്ട് ; വിവാഹമോചനത്തെ വലിയ സംസ്‌കാര വിരുദ്ധമായി കണക്കാക്കുന്ന ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍...

ഇപ്പോഴും നാട്ടുകാരെയും വീട്ടുകാരെയും പേടിച്ചിട്ട് അസന്തുഷ്ടമായ ദാമ്പത്യബന്ധം കൊണ്ടു നടക്കേണ്ടി വരുന്നവരുമുണ്ട് ; വിവാഹമോചനത്തെ വലിയ സംസ്‌കാര വിരുദ്ധമായി കണക്കാക്കുന്ന ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍...
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് അപര്‍ണ. ഇപ്പോഴിതാപുതിയ ചിത്രം സുന്ദരി ഗാര്‍ഡന്‍സിനെക്കുറിച്ച് നടിയുമായി മാധ്യമപ്രവര്‍ത്തകന്‍ എം പി ബഷീര്‍ നടത്തിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ സുന്ദരി ടീച്ചറെന്ന തന്റെ കഥാപാത്രം ചില സാംസാകാരിക മാമൂലുകളെ ചോദ്യം ചെയ്യുന്ന ഒന്നായിരിക്കുമെന്ന് അപര്‍ണ പറയുന്നു.

നടിയുടെ വാക്കുകള്‍

സുന്ദരി ടീച്ചര്‍ ഡിവോഴ്‌സിയാണ് എന്നാല്‍ അവര്‍ നാട്ടുനടപ്പിന് വിപരീതമായി തന്റെ ജീവിതത്തെ സുന്ദരമാക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴും വിവാഹമോചനത്തെ വലിയ സംസ്‌കാര വിരുദ്ധമായി കണക്കാക്കുന്ന ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍. ഇപ്പോഴും നാട്ടുകാരെയും വീട്ടുകാരെയും പേടിച്ചിട്ട് അസന്തുഷ്ടമായ ദാമ്പത്യബന്ധം കൊണ്ടു നടക്കേണ്ടി വരുന്നവരുമുണ്ട്.

അവര്‍ക്ക് വേണ്ടി ഇനിയും ലൈഫ് മുന്നോട്ടുണ്ടെന്ന ഒരു മെസേജ് എനിക്ക് ഈ സിനിമയിലൂടെ നല്‍കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം എന്ന് ഞാന്‍ കരുതുന്നു. ഇന്നത്തെക്കാലത്ത് ഏറ്റവും കൂടുതലാളുകള്‍ വിഷമിക്കുന്നത് അസന്തുഷ്ടമായ വിവാഹബന്ധങ്ങള്‍ മൂലമാണ്. റൈറ്റ് ടൈമില്‍ റൈറ്റ് ഡിസിഷന്‍ എടുക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകള്‍, അത് അവരെ പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് വരുന്ന സമ്മര്‍ദം മൂലം ഒരുപാട് പേര്‍ ഡിവോഴ്‌സ് എന്ന വാക്കിനെ തന്നെ ഭയപ്പെടുകയാണ്.

സുന്ദരി സാറാ മാത്യൂസിന്റെ ലൈഫിലേക്ക് നോക്കുകയാണെങ്കില്‍ അവര്‍ പ്രശ്‌നങ്ങളെ ഒരുപാട് മറികടന്നിട്ട് നില്‍ക്കുമ്പോള്‍ അവര്‍ ലൈഫിനെയാണ് അഭിമുഖീകരിക്കുന്നത്. അവര്‍ ചിന്തിക്കുന്നത് എന്റെ ലൈഫ് ഇനി എങ്ങനെ ഭംഗിയായി മുന്നോട്ട കൊണ്ട് പോകാന്‍ പറ്റുമെന്നാണ്. സ്വന്തം ലൈഫ് എങ്ങനെ സന്തോഷകരമാക്കാമെന്ന ഭയങ്കര ഒരു ചോദന അവര്‍ക്കുള്ളിലുണ്ട്.

വിവാഹമോചനത്തിന് ശേഷവും ഒരു പ്രണയമൊക്കെ തോന്നാമെന്നും ജീവിതം സുന്ദരമാക്കാമെന്നും സുന്ദരി തെളിയിക്കുമ്പോള്‍ അത് പരമ്പരാഗതമായ ചിന്താഗതികളെത്തന്നെയാണ് മാറ്റിമറിക്കുന്നത്.

Other News in this category



4malayalees Recommends