'മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ'; അശ്ലീല കമന്റില്‍ പ്രതികരിച്ച് മാളവിക ജയറാം

'മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ'; അശ്ലീല കമന്റില്‍ പ്രതികരിച്ച് മാളവിക ജയറാം
സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച അബ്യൂസീവ് കമന്റിനോട് പ്രതികരിച്ച് മാളവിക ജയറാം. ജയറാം മക്കളായ മാളവികയ്ക്കും കാളിദാസ് ജയറാമിനും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനാണ് ഫേക്ക് ഐഡിയില്‍ നിന്നും ഒരാള്‍ മോശമായി കമന്റ് ചെയ്തത്. മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതായിരുന്നു ചിത്രം.

മാളവികയും കാളിദാസും ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രത്തിന് 'ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു കമന്റ്. 'ഒരു വ്യാജപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അനുചിതമായ/ അസ്വസ്ഥപ്പെടുത്തുന്ന കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യപ്പെടുമോ,'എന്നായിരുന്നു മാളവികയുടെ പ്രതികരണം.

മാളവിക അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ 'മായം സെയ്തായ് പൂവേ' എന്ന തമിഴ് വീഡിയോ സോങ്ങിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.



Other News in this category



4malayalees Recommends