നടി റിമ കല്ലിങ്കലിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. പുതിയ തലമുറയിലെ താരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവേയാണ് നടി റിമ കല്ലിങ്കലിനെക്കുറിച്ച് സംവിധായകന്‍ എടുത്തുപറഞ്ഞത്.
യുവതാരങ്ങളില്‍ റിമയുടെ ഒരു പ്രവൃത്തി തന്നെ വേദനിപ്പിച്ചിട്ടുണ്ട് യുവ താരങ്ങളില്‍ ചിലര്‍ക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. വളരെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം താന്‍ സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്.
അവരെല്ലാം സംവിധായകരെ ബഹുമാനമുള്ളവരാണ്. പ്രേം നസീര്‍ അടക്കമുള്ള താരങ്ങള്‍ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ പുതിയ തലമുറയിലെ ആളുകള്‍ക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ചില അനുഭവങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ട്. അത് തന്റെ കരിയറിലെ ആദ്യത്തെ സംഭവമായിരുന്നു. ഒരിക്കല്‍ തന്നോട് പറയാതെ റിമ കല്ലിങ്കില്‍ ലൊക്കേഷനില്‍ നിന്നും പോയി. രാവിലെ ഷൂട്ടിങിന് വിളിക്കാന്‍ ചെന്നപ്പോള്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇതൊക്കെ തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു