സൗഹൃദത്തോടെ പെരുമാറുന്ന സഹൃദയനായ നല്ല പിന്തുണ തരുന്ന വ്യക്തിയാണ് വിജയ് സര്‍ ; അനുഭവങ്ങള്‍ പങ്കുവച്ച് നടി ഹന്ന റെജി കോശി
വിജയ് ബാബുവിനൊപ്പം 'തീര്‍പ്പ്' സിനിമയില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി ഹന്ന റെജി കോശി. ഭയങ്കര ഹ്യൂമര്‍ ഉള്ള വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന പറയുന്നത്. ഭയങ്കര ഹ്യൂമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ് വിജയ് സര്‍. ഓരോ ഷോട്ടിനിടക്ക് കോമഡി പറഞ്ഞിരിക്കും. ആക്ഷന്‍ പറയുമ്പോ താന്‍ അദ്ദേഹം പറയുന്ന കോമഡി കേട്ട് ചിരിച്ചു തീര്‍ന്നിട്ടുണ്ടാകില്ല. ബാക്കി എല്ലാവരും ആക്ഷന്‍ കേള്‍ക്കുമ്പോ തന്നെ കഥാപാത്രമായി മാറും.
സൗഹൃദത്തോടെ പെരുമാറുന്ന സഹൃദയനായ നല്ല പിന്തുണ തരുന്ന വ്യക്തിയാണ് വിജയ് സര്‍ എന്നാണ് ഹന്ന പറയുന്നത്.
ഡാര്‍വിന്റെ പരിണാമം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഹന്ന റെജി കോശി. രക്ഷാധികാരി ബൈജു, എന്റെ മെഴുകുതിരി അത്താഴങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.