പാപ്പന്‍' ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

പാപ്പന്‍' ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സുരേഷ് ?ഗോപി ചിത്രം പാപ്പന്റെ ഒടിടി റീലിസിങ്ങ് പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ ആയിരിക്കും ചിത്രം എത്തുക. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം റീലിസ് ചെയ്യുക. നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ പാപ്പന്‍.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. സീ കേരളമാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ താരപ്രഭാവം നന്നായി ഉപയോഗപ്പെടുത്തിയാണ് ചിത്രം പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്.

പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രവുമാണ് പാപ്പന്‍.

Other News in this category



4malayalees Recommends