ചൈനീസ് പ്രസിഡന്റ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞപ്പോള്‍ മോദി പരസ്യമായി അഭിപ്രായം പറഞ്ഞു, 'ഉക്രെയ്‌നിലെ യുദ്ധത്തില്‍ മോദി പുടിനെ ശാസിച്ചു.. പുടിനോട് ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് പറഞ്ഞ മോദിയെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍

ചൈനീസ് പ്രസിഡന്റ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞപ്പോള്‍ മോദി പരസ്യമായി അഭിപ്രായം പറഞ്ഞു, 'ഉക്രെയ്‌നിലെ യുദ്ധത്തില്‍ മോദി പുടിനെ ശാസിച്ചു.. പുടിനോട് ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് പറഞ്ഞ മോദിയെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍
ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യന്‍ പ്രസിഡന്റെ വ്‌ളാഡിമിര്‍ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍. ഉസ്‌ബെക്കിസ്ഥാനിലെ സമാര്‍ഖണ്ടില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ മോദിപുടിന്‍ കൂടികാഴ്ചയിലെ സംഭാഷണമാണ് അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

'ഉക്രെയ്‌നിലെ യുദ്ധത്തില്‍ മോദി പുടിനെ ശാസിച്ചു,' വാഷിംഗ്ടണ്‍ പോസ്റ്റ് തലക്കെട്ട് ഇങ്ങനെയായിരുന്നു. 'അതിശയകരമായ ഒരു പരസ്യമായ ശാസനയില്‍, മോദി പുടിനോട് പറഞ്ഞു: 'ഇന്നത്തെ യുഗം യുദ്ധകാലമല്ല, ഇതിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് ഫോണില്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്' വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും അസാധാരണമായ സമ്മര്‍ദ്ദത്തിന് വിധേയനായാകുന്നതാണ്, കാണുന്നത് എന്നാണ് വാഷിംങ്ടണ്‍ പോസ്റ്റ് മോദിയുടെ പരാമര്‍ശത്തെ ഉദ്ദേശിച്ച് പറയുന്നത്.

മോദിയുടെ പ്രതികരണത്തോട് പുടിന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, 'ഉക്രെയ്‌നിലെ സംഘര്‍ഷത്തെക്കുറിച്ചും നിങ്ങള്‍ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും നിങ്ങളുടെ നിലപാട് എനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.

നിര്‍ഭാഗ്യവശാല്‍, എതിര്‍കക്ഷിയായ ഉക്രെയ്‌നിന്റെ നേതൃത്വം, ചര്‍ച്ചയുടെ വഴി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു, 'യുദ്ധഭൂമിയില്‍' അവര്‍ പറയുന്നതുപോലെ, സൈനിക മാര്‍ഗങ്ങളിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഞങ്ങള്‍ നിങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നുണ്ട്' പുടിന്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും വെബ്‌പേജിലെ പ്രധാന വാര്‍ത്ത തന്നെ പുടിനോടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനമായിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അധിനിവേശം ആരംഭിച്ചതിന് ശേഷം പുടിനുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടികാഴ്ചയില്‍ ഉക്രെയിന്‍ യുദ്ധം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റിനോട് പതിഞ്ഞ സ്വരത്തിലാണ് അഭിപ്രായം പറഞ്ഞതെങ്കില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പരസ്യമായി അഭിപ്രായം വ്യക്തമായി തന്നെ നടത്തി ' ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Other News in this category



4malayalees Recommends