രണ്ടാം കെട്ടുകാരിയ്ക്ക് വെളുത്ത വിവാഹവസ്ത്രം വേണം; മെഗാന്റെ ആഗ്രഹം കേട്ട് രാജ്ഞി അതിശയിച്ചു; അടുക്കള ജോലിക്കാരനെ ശാസിച്ച ഡച്ചസിനെ രാജ്ഞി പറഞ്ഞുവിട്ടു; ഭാരം മുഴുവന്‍ തലയിലിട്ട് മുങ്ങിയ ഹാരിയോട് പൊറുക്കാന്‍ കഴിയാതെ വില്ല്യം

രണ്ടാം കെട്ടുകാരിയ്ക്ക് വെളുത്ത വിവാഹവസ്ത്രം വേണം; മെഗാന്റെ ആഗ്രഹം കേട്ട് രാജ്ഞി അതിശയിച്ചു; അടുക്കള ജോലിക്കാരനെ ശാസിച്ച ഡച്ചസിനെ രാജ്ഞി പറഞ്ഞുവിട്ടു; ഭാരം മുഴുവന്‍ തലയിലിട്ട് മുങ്ങിയ ഹാരിയോട് പൊറുക്കാന്‍ കഴിയാതെ വില്ല്യം

ഹാരിയും, മെഗാനും സീനിയര്‍ റോയല്‍സ് പദവിയില്‍ നിന്നും പിന്‍വാങ്ങി അമേരിക്കയിലേക്ക് പറന്നതിന്റെ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഒളിഞ്ഞും, തെളിഞ്ഞും സസെക്‌സ് ഡച്ചസിന് നേര്‍ക്ക് ഇതിന്റെ രോഷപ്രകടനവും, അകല്‍ച്ചയും പലരും പ്രകടമാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ദോഷം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് വില്ല്യം രാജകുമാരനാണ്. തന്റെ സഹോദരനെ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തിനെ കൂടിയാണ് വില്ല്യമിന് നഷ്ടപ്പെട്ടത്.


ഇന്നോളം ഹാരിയോട് പൊറുക്കാന്‍ വില്ല്യമിന് സാധിച്ചിട്ടില്ല. ഇതിന് കാരണം തന്റെ ഭാര്യയും, മക്കളും ചുമക്കേണ്ടി വന്ന പ്രത്യാഘാതങ്ങള്‍ കൂടിയാണ്. ഹാരി വിദേശത്തേക്ക് പറന്നതോടെ രാജകീയ ഡ്യൂട്ടികളുടെ ഭാരം മുഴുവന്‍ വെയില്‍സ് ദമ്പതികളുടെ തലയിലായി. ഒതുങ്ങിയ ജീവിതം കുട്ടികള്‍ക്കായി കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചിരുന്ന വില്ല്യമിനും, കെയ്റ്റിനും പൂര്‍ണ്ണമായി വെള്ളിവെളിച്ചത്തില്‍ ജീവിക്കേണ്ട അവസ്ഥയാണ് ഇത് സമ്മാനിച്ചത്.

ക്യാമറകള്‍ക്ക് മുന്നിലേക്ക് കുട്ടികള്‍ക്കും ഷോയുമായി വരേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വില്ല്യമിന് ഇത് ബുദ്ധിമുട്ടായി മാറിയെങ്കിലും സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനമെടുത്ത ഹാരിയെ പോലുള്ള പുതുതലമുറ രാജകീയ ജീവിതത്തെ എത്രത്തോളം ഉത്തരവാദിത്വ ബോധത്തോടെ കാണുന്നുവെന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.

രാജകീയ ജീവിതം കാണുന്നത് പോലെ സുഖകരമല്ലെന്ന് ഹാരി പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ രാജകുമാരനില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുമെന്ന് രാജ്ഞി ആശങ്കപ്പെട്ടിരുന്നു. വിവാഹ സമയത്ത് ഹാരി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ രാജ്ഞിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് കാറ്റി നിക്കോള്‍സിന്റെ പുതിയ പുസ്തകം അവകാശപ്പെടുന്നത്.

വിവാഹദിനത്തില്‍ മെഗാന്‍ പൂര്‍ണ്ണ വെള്ള വസ്ത്രം അണിയുന്നതില്‍ രാജ്ഞിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഒരു രണ്ടാം കെട്ടുകാരിക്ക് ഓഫ്-വൈറ്റ് വസ്ത്രം മതിയെന്നായിരുന്നു രാജ്ഞിയുടെ മനസ്സ്.
Other News in this category



4malayalees Recommends