കഞ്ചാവിന് വേണ്ടി വാദിക്കാനും ഒരു പാര്‍ട്ടി; ഓസ്‌ട്രേലിയയില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ നീക്കം ത്വരിതപ്പെടുത്തി ഗ്രീന്‍സ്; ഫെഡറല്‍ പാര്‍ലമെന്റില്‍ ബില്‍ അവതരണം ഈ വര്‍ഷം തന്നെ

കഞ്ചാവിന് വേണ്ടി വാദിക്കാനും ഒരു പാര്‍ട്ടി; ഓസ്‌ട്രേലിയയില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ നീക്കം ത്വരിതപ്പെടുത്തി ഗ്രീന്‍സ്; ഫെഡറല്‍ പാര്‍ലമെന്റില്‍ ബില്‍ അവതരണം ഈ വര്‍ഷം തന്നെ

സ്റ്റേറ്റ് നിയമങ്ങള്‍ മറികടന്ന് വിനോദ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിന് സാധിക്കുമെന്ന് ഗ്രീന്‍സിന് പുതിയ ഭരണഘടനാ ഉപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്.


അടുത്ത വര്‍ഷത്തെ പ്രൈവറ്റ് മെമ്പര്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചെറിയ പാര്‍ട്ടിയായ ഗ്രീന്‍സ് പ്രചാരണം ശക്തിപ്പെടുത്തുകയാണ്. കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ഈ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

മൂന്ന് വിധത്തില്‍ കഞ്ചാവ് ഉപയോഗം നിയവിധേയമാക്കാനും, നിയമം മൂലം നിയന്ത്രിക്കാനും കഴിയുമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കഞ്ചാവിന്റെ കൃഷി, ലൈസന്‍സ് വില്‍പ്പന എന്നിവ നിയന്ത്രിക്കാന്‍ നിയമം വരുമ്പോള്‍ ഇത് കുറ്റകൃത്യമാക്കിയ സ്‌റ്റേറ്റ്, ടെറിട്ടറി നിയമങ്ങള്‍ അപ്രസക്തമാകുമെന്ന് ഗ്രീന്‍സ് വ്യക്തമാക്കുന്നു.

ജര്‍മ്മനി, കാനഡ, ഉറുഗ്വായ്, സൗത്ത് ആഫ്രിക്ക, ജമൈക്ക, മെക്‌സിക്കോ, മാള്‍ട്ട, യുഎസിലെ 19 സ്‌റ്റേറ്റുകള്‍ എന്നിവിടങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്.
Other News in this category



4malayalees Recommends