രാജ പദവി ഉപേക്ഷിച്ചുപോയ ഹാരിയ്ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കാതെ ചാള്‍സ് ; അവര്‍ക്കു പിറകില്‍ ലൈംഗീക അപവാദ കേസില്‍ കുരുങ്ങിയ ആന്‍ഡ്രൂ രാജകുമാരന്‍ ; രാജ കുടുംബത്തില്‍ ചുമതലയുടെ കാര്യത്തില്‍ മാറ്റങ്ങളിങ്ങനെ

രാജ പദവി ഉപേക്ഷിച്ചുപോയ ഹാരിയ്ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കാതെ ചാള്‍സ് ; അവര്‍ക്കു പിറകില്‍ ലൈംഗീക അപവാദ കേസില്‍ കുരുങ്ങിയ ആന്‍ഡ്രൂ രാജകുമാരന്‍ ; രാജ കുടുംബത്തില്‍ ചുമതലയുടെ കാര്യത്തില്‍ മാറ്റങ്ങളിങ്ങനെ
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജകുടുംബം ചുമതല വഹിക്കുന്നവരുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ആവശ്യമില്ലാത്തവര്‍ക്കു നല്‍കുന്ന പ്രാധാന്യം വെട്ടിക്കുറക്കുകയാണ് ചാള്‍സ് മൂന്നാമന്‍. രാജ കൊട്ടാരത്തിന്റെതായ ഒരു ആനുകൂല്യവും വേണ്ടെന്നറിയിച്ച് അമേരിക്കയിലേക്ക് ചേക്കേറിയ ഹാരി രാജകുമാരനും പ്രാധാന്യം നഷ്ടമായിരിക്കുകയാണ്. ഹാരിയും മേഗനും രാജകുടുംബത്തിന്റെ വെബ്‌സൈറ്റില്‍ താഴേക്ക് പോയി കഴിഞ്ഞു. വില്യമിനും കെയ്റ്റിനും പിന്നാലെ ആനി രാജകുമാരിയും എഡ്വേര്‍ഡ് രാജകുമാരനുമൊക്കെ കഴിഞ്ഞാണ് ഇപ്പോള്‍ ഹാരിയും മേഗനും.

രാജകുടുംബം ഉപേക്ഷിച്ചെങ്കിലും മക്കള്‍ക്ക് പ്രാധാന്യം കിട്ടാന്‍ മേഗന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രാജ്ഞിയും കൊട്ടാരവുമായി അകലുകയും വിവാദ വെളിപ്പെടുത്തലുകളും മേഗന് തിരിച്ചടിയായി. പട്ടികയിലെ 56ാം സ്ഥാനക്കാരിയായ അലക്‌സാന്‍ഡ്ര രാജകുമാരിക്ക് പിറകിലാണ് ഹാരിയും മേഗനും. ഇവര്‍ക്ക് പിറകിലാണ് ലൈംഗീക ആരോപണകേസില്‍ കുടുങ്ങിയ ആന്‍ഡ്രൂ രാജകുമാരന്‍.


രാജ കുടുംബമെന്ന നിലയിലുള്ള ചുമതല വഹിക്കാത്തതിനാലാണ് ഇവരുടെ സ്ഥാനം പിറകില്‍ പോയതെന്നാണ് കൊട്ടാരം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ ചടങ്ങുകളില്‍ ബന്ധുക്കള്‍ക്ക് പിന്നിലുള്ള ഇരിപ്പിടമാണ് ഹാരിയ്ക്കും മേഗനും ലഭിച്ചത്. കിരീടാവകാശത്തിന്റെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഹാരിയാണ് ഇപ്പോള്‍ പിന്തള്ളപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends