ബജറ്റ് തുക വെട്ടിക്കുറച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി മന്ത്രിമാര്‍; പെന്‍ഷന്‍ ദുരന്തം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ കടം ഏറ്റെടുത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വിപണി തകരാതിരിക്കാന്‍ പൂഴിക്കടകനുമായി ഗവണ്‍മെന്റ്; ലിസ് ട്രസ് വായ്തുറക്കുമോ?

ബജറ്റ് തുക വെട്ടിക്കുറച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി മന്ത്രിമാര്‍; പെന്‍ഷന്‍ ദുരന്തം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ കടം ഏറ്റെടുത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വിപണി തകരാതിരിക്കാന്‍ പൂഴിക്കടകനുമായി ഗവണ്‍മെന്റ്; ലിസ് ട്രസ് വായ്തുറക്കുമോ?

യുകെയുടെ പൊതുഖജനാവ് നിയന്ത്രണവിധേയമാണെന്ന് തെളിയിക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ട് ചെലവഴിക്കല്‍ വെട്ടിക്കുറവുകള്‍ വരുത്താന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രാജ്യം നേരിടുന്ന കനത്ത പ്രതിസന്ധിയെ കുറിച്ച് ഇതുവരെ മൗനം പാലിച്ച പ്രധാനമന്ത്രി ലിസ് ട്രസ് ഇന്ന് ഇതേക്കുറിച്ച് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് അവതരണത്തിന് പിന്നാലെ യുകെയുടെ ആഗോള സാമ്പത്തിക ആസ്തികളുടെ തന്നെ അടിത്തറ ഇളകുന്ന കാഴ്ച ദൃശ്യമായിരുന്നു. ഇതോടെ ഗില്‍റ്റുകള്‍ വാങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി, അസാധാരണ നീക്കവുമായി മുന്നോട്ട് പോയി. ഇതിന് പിന്നാലെയാണ് യുകെയുടെ വമ്പന്‍ വെല്‍ഫെയര്‍ ബില്ലുകള്‍ ചുരുക്കാന്‍ മന്ത്രിമാര്‍ തീരുമാനിക്കുന്നത്.

പല സ്ഥാപനങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്ന് സിസ്റ്റം അപ്പാടെ അപകടത്തിലാകുമെന്ന ഭീതി ജനിച്ചതോടെയാണ് അസാധാരണ ഇടപെടല്‍. 45 ബില്ല്യണ്‍ പൗണ്ടിന്റെ പാക്കേജ് ശരിയായ പദ്ധതിയാണെന്ന് സിറ്റി മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത്ത് പ്രതികരിച്ചു. എന്നാല്‍ മറ്റ് ക്യാബിനറ്റ് മന്ത്രിമാര്‍ ക്വാര്‍ട്ടെംഗിന്റെ ടാക്‌സ് കട്ട് മൂലമുള്ള ആശങ്കകള്‍ നേരിട്ട് അറിയിച്ചു.

പണപ്പെരുപ്പം ഈ തോതില്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ നികുതി കുറവുകളും, ചെലവഴിക്കല്‍ പരിഷ്‌കാരങ്ങളും പ്രഖ്യാപിച്ച നടപടി തെറ്റാണെന്ന് ട്രസിന്റെ ക്യാബിനറ്റിലെ അംഗം ടൈംസിനോട് പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഇതില്‍ രോഷം പുകയുകയാണ്. എംപിമാര്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ ഡൗണിംഗ് സ്ട്രീറ്റോ, ട്രഷറിയോ തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പണം പിന്‍വലിച്ച് ഖജനാവ് സുരക്ഷിതമാക്കി നിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ മന്ത്രിമാര്‍. യുകെ ഗവണ്‍മെന്റിന്റെ കടം ഏറ്റെടുത്ത് വിപണിയെ ശാന്തമാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നീക്കം.
Other News in this category4malayalees Recommends