ഒടുവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍, പിന്‍വാങ്ങാന്‍ ഒരുങ്ങി സസെക്‌സ് ദമ്പതികള്‍! നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ 'എഡിറ്റ്' ആവശ്യപ്പെട്ടു; ചാള്‍സിനും, വില്ല്യമിനും എതിരായ തുറന്നടികള്‍ നീക്കാന്‍ ശ്രമം; റിലീസ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയേക്കും

ഒടുവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍, പിന്‍വാങ്ങാന്‍ ഒരുങ്ങി സസെക്‌സ് ദമ്പതികള്‍! നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ 'എഡിറ്റ്' ആവശ്യപ്പെട്ടു; ചാള്‍സിനും, വില്ല്യമിനും എതിരായ തുറന്നടികള്‍ നീക്കാന്‍ ശ്രമം; റിലീസ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയേക്കും

രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും രാജകുടുംബം മുന്നോട്ട് വെച്ച സമാധാനശ്രമങ്ങള്‍ക്ക് പച്ചക്കൊടി വീശുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ഉറച്ച് സസെക്‌സ് ദമ്പതികള്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകുന്നുവെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ നിന്നും ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കാനായി ഹാരിയും, മെഗാനും ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.


ഇതിന് പുറമെ രാജ്ഞി മരണപ്പെട്ട സാഹചര്യത്തില്‍ സീരീസിന്റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെയ്ക്കാനും സസെക്‌സ് ദമ്പതികള്‍ ആഗ്രഹിക്കുന്നുവെന്ന് പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസില്‍ താമസിക്കുന്ന 38-കാരനായ ഡ്യൂക്കും, 41-കാരി ഡച്ചസും ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വ്വീസുമായി 100 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരമാണ് ഒരു ഡോക്യുമെന്ററിക്കായി പ്രവര്‍ത്തിക്കുന്നത്.

നേരത്തെ പരിപാടി ഡിസംബറില്‍ സംപ്രേക്ഷണം തുടങ്ങുമെന്നാണ് കരുതിയിരുന്നത്. നവംബര്‍ 9ന് ദി ക്രൗണിന്റെ അഞ്ചാം സീരീസ് പൂര്‍ത്തിയാകുമ്പോള്‍ ഇതുണ്ടാകുമെന്നായിരുന്നു വിവരം. എന്നാല്‍ റിലീസ് 2023-ലേക്ക് നീട്ടുന്ന തരത്തില്‍ സസെക്‌സ് ദമ്പതികളുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന്് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവര്‍ ആവശ്യപ്പെട്ട എഡിറ്റുകള്‍ നടപ്പാക്കാന്‍ ഈ സമയം വേണ്ടിവരുമെന്നാണ് സൂചന.

ചാള്‍സ് മൂന്നാമന്‍ രാജാവിനെയും, ക്യൂന്‍ കണ്‍സോര്‍ട്ട് കാമില്ല, വില്ല്യം രാജകുമാരന്‍, കെയ്റ്റ് രാജകുമാരി എന്നിവരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ 'മൃദുലപ്പെടുത്താനാണ്' സസെക്‌സ് ദമ്പതികള്‍ ആഗ്രഹിക്കുന്നത്. നേരത്തെ തന്റെ സ്‌ഫോടനാത്മകമായ ഓര്‍ക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതും ഹാരി മാറ്റിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് 'വെടിനിര്‍ത്തല്‍' നീക്കങ്ങളായി അനുമാനിക്കുന്ന നീക്കങ്ങള്‍ വരുന്നത്.
Other News in this category



4malayalees Recommends