എക്‌സ്പ്രസ് എന്‍ട്രി നിയമങ്ങളില്‍ 2023 മുതല്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കനേഡിയന്‍ അധികൃതര്‍; വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന തോതില്‍ തൊഴിലവസരങ്ങള്‍

എക്‌സ്പ്രസ് എന്‍ട്രി നിയമങ്ങളില്‍ 2023 മുതല്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കനേഡിയന്‍ അധികൃതര്‍; വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന തോതില്‍ തൊഴിലവസരങ്ങള്‍

2023-ഓടെ എക്‌സ്പ്രസ് എന്‍ട്രി നിയമങ്ങളില്‍ ഭേദഗതി വരുത്തി രാജ്യത്തെ ലേബര്‍ ക്ഷാമം പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് കനേഡിയന്‍ അധികൃതര്‍. ഈ വിഷയത്തില്‍ മാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


കാനഡയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തൊഴിലസവരങ്ങള്‍ ഉയര്‍ന്ന തോതിലാണ്. വിദ്യാഭ്യാസ മേഖലയിലാണ് പ്രധാനമായും ഒഴിവ്. സിറ്റിസണ്‍ഷിപ്പ് & ഇമിഗ്രേഷന്‍ കാനഡ കണക്ക് പ്രകാരം തൊഴില്‍ വേക്കന്‍സികള്‍ 5.7 ശതമാനമാണ്.

ലേബര്‍ ക്ഷാമം വര്‍ദ്ധിച്ചതോടെയാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ തുറന്നിടാന്‍ നീക്കം നടത്തുന്നത്. മഹാമാരിക്ക് മുന്‍പുള്ളതിനേക്കാള്‍ 70% അധികം തൊഴിലവസരങ്ങളാണ് ബിസിനസ്സുകള്‍ പോസ്റ്റ് ചെയ്യുന്നത്.

മാറ്റത്തിന്റെ ഭാഗമായി പ്രത്യേക വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം, ലാംഗ്വേജ് സ്‌കില്‍ എന്നിവ പരിഗണിച്ച് ഐആര്‍സിസി ഇന്‍വിറ്റേഷന്‍ അയച്ച് തുടങ്ങും.
Other News in this category



4malayalees Recommends