മോര്‍ട്ട്‌ഗേജ് ചെലവുകള്‍ 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍; പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് ബാങ്ക് മേധാവികളെ ക്ഷണിച്ച് ചാന്‍സലര്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ക്ക് 6.07 ശതമാനം വരെ ശരാശരി നിരക്ക്

മോര്‍ട്ട്‌ഗേജ് ചെലവുകള്‍ 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍; പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് ബാങ്ക് മേധാവികളെ ക്ഷണിച്ച് ചാന്‍സലര്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ക്ക് 6.07 ശതമാനം വരെ ശരാശരി നിരക്ക്

മോര്‍ട്ട്‌ഗേജ് വിപണിയില്‍ പ്രതിസന്ധി ചുവടുറപ്പിക്കുന്ന ഘട്ടത്തില്‍ ഹൈസ്ട്രീറ്റ് ബാങ്ക് മേധാവികളെ ചര്‍ച്ചയ്ക്ക് വിളിച്ച് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. 14 വര്‍ഷത്തിനിടെ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഭവന ഉടമകള്‍ നേരിടുന്നത്.


നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ 6.07 ശതമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2008ല്‍ ആറ് ശതമാനത്തില്‍ എത്തിച്ചേര്‍ന്ന ശേഷം ആദ്യമായാണ് ഈ കുതിപ്പ്. രണ്ടായിരത്തോളം മോര്‍ട്ട്‌ഗേജ് പ്രൊഡക്ടുകളാണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ വിപണിയില്‍ നിന്നും ലെന്‍ഡര്‍മാര്‍ പിന്‍വലിച്ചത്.

ഈ സാഹചര്യത്തിലാണ് ക്വാസി ക്വാര്‍ട്ടെംഗ് ബാങ്ക് മേധാവികളെ വിളിപ്പിച്ചത്. സര്‍ക്കാര്‍ ബോണ്ടുകള്‍ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെയായിരുന്നു ഇത്. ഇതോടെ ബാങ്കുകള്‍ക്ക് ഈ ചാഞ്ചാട്ടത്തോടൊപ്പം പ്രൊഡക്ടുകള്‍ക്ക് വില നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യമായി.


കഴിഞ്ഞ മാസം അവതരിപ്പിച്ച മിനി ബജറ്റില്‍ കടമെടുക്കല്‍ വര്‍ദ്ധിച്ചതും, നികുതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യമായ ഫണ്ടിംഗ് ഇല്ലാത്തതും ചേര്‍ന്നാണ് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചത്. ബാര്‍ക്ലേസ്, നാറ്റ്‌വെസ്റ്റ്, ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ് എന്നിവരുടെ മേധാവികള്‍ യോഗത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

റേറ്റുകള്‍ പിന്‍വലിച്ചതിന് കാരണം അറിയിക്കാന്‍ സാമ്പത്തിക വാച്ച്‌ഡോഗ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2.34 ശതമാനത്തില്‍ നിന്ന നിരക്കുകളാണ് ഇപ്പോള്‍ 6.07 ശതമാനത്തിലേക്ക് ചാടിയത്.

ഇതോടെ 25 വര്‍ഷത്തെ 200,0000 പൗണ്ട് മോര്‍ട്ട്‌ഗേജുള്ള ഭവന ഉടമകള്‍ക്ക് പ്രതിമാസം 416 പൗണ്ട്, അഥവാ വര്‍ഷത്തില്‍ 5000 പൗണ്ട് വരെ അധികമായി ചെലവ് വരും. കഴിഞ്ഞ വര്‍ഷത്തെ നിരക്കുകളില്‍ നിന്നാണ് ഈ വലിയ വ്യത്യാസം.

Other News in this category



4malayalees Recommends