എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന ഒപെക് പ്രഖ്യാപനത്തില്‍ കലിപ്പടിച്ച് ജോ ബൈഡന്‍ ; സൗദിയുമായുള്ള ബന്ധത്തില്‍ പുനപരിശോധന നടത്തുമെന്ന് യുഎസ്

എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന ഒപെക് പ്രഖ്യാപനത്തില്‍ കലിപ്പടിച്ച് ജോ ബൈഡന്‍ ; സൗദിയുമായുള്ള ബന്ധത്തില്‍ പുനപരിശോധന നടത്തുമെന്ന് യുഎസ്
എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന് ഒപെക് പ്രഖ്യാപിച്ചതിന് പിന്നാലെ സൗദി അറേബ്യയുമായുള്ള ബന്ധത്തില്‍ പുനപരിശോധന നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചതായി വൈറ്റ് ഹൗസ് സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി. സൗദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദനക രാജ്യങ്ങളുടെ സഖ്യം ഉത്പാദനം വെട്ടിക്കുറക്കാന്‍ റഷ്യക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ മുതല്‍ പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദനം കുറക്കാനുള്ള തീരുമാനം വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.

ഒപെക് തീരുമാനത്തില്‍ ബൈഡന്‍ നിരാശനാണെന്നും സൗദി ബന്ധങ്ങളുടെ ഭാവിയെ കുറിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും കിര്‍ബി പറഞ്ഞു. വിഷയം യുക്രെയ്‌നിലെ യുദ്ധത്തെ മാത്രമല്ല അമേരിക്കയുടെ ദേശീയ സുരക്ഷ താത്പര്യങ്ങളുടെ പ്രശ്‌നമാണെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.

ഒപെകിന്റെ പ്രഖ്യാപന ശേഷം ആയുധ വില്‍പ്പന ഉള്‍പ്പെടെ സൗദിയുമായുള്ള സഹകരണം മരവിപ്പിക്കണമെന്ന് യുഎസ് സെനറ്റ് വിദേശകാര്യ സമിതിയുടെ ഡെമോക്രാറ്റിക് ചെയര്‍മാന്‍ ബോബ് മെനെന്‍ഡസ് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends