ഐശ്വര്യ ലക്ഷ്മിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത അന്യഭാഷാ ചിത്രമാണ് 'അമ്മു'. തെലുങ്ക് ചിത്രമായ 'അമ്മു' ഒക്ടോബര്‍ 19ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്.
എന്നാല്‍ 'അമ്മു' സിനിമയില്‍ അഭിനയിക്കരുതെന്ന് പലരും തന്നെ ഉപദേശിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. തെലുങ്കില്‍ ഇങ്ങനത്തെ സിനിമ ചെയ്യരുത്. പിന്നെ വേറൊരു സിനിമയ്ക്കും ഐശ്വര്യയെ വിളിക്കില്ലെന്ന് പറഞ്ഞു. ആണല്ലേ എന്ന് ചോദിച്ച് സിനിമയ്ക്ക് ഒപ്പു വെക്കുകയാണ് താന്‍ ചെയ്തത് എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.
അതേസമയം, താന്‍ അഭിനയിച്ചിരുന്ന മറ്റ് സിനിമകളിലും ആദ്യം തന്നെയായിരുന്നില്ല കാസ്റ്റ് ചെയ്തിരുന്നത് എന്നാണ് നടി പറയുന്നത്.