ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത് ; തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബം ; ദുല്‍ഖര്‍ സല്‍മാന്‍

ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത് ; തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബം ; ദുല്‍ഖര്‍ സല്‍മാന്‍
മൂന്ന് ഭാഷകളിലായി തുടരെ തുടരെ ഹിറ്റുകള്‍ നേടി പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ 'കുറുപ്പ്', തെലുങ്കില്‍ 'സീതാരാമം', ഹിന്ദിയില്‍ 'ഛുപ്' എന്നീ ദുല്‍ഖര്‍ ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റ് ആയി മാറിയത്. തന്റെ പിതാവ് മമ്മൂട്ടിയെയും വീട്ടുകാരെയും കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതില്‍ അഭിമാനിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന്റെ വാക്കുകള്‍:

ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളര്‍ന്നത്. എന്റെ ഭാര്യ അമാല്‍ വന്നപ്പോള്‍ കുടുംബം കൂടുതല്‍ വളര്‍ന്നു. എനിക്കിപ്പോള്‍ എന്റെ മകളുണ്ട്.

ലോക്ഡൗണ്‍ കാലത്ത് എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്. ഞാന്‍ എന്റെ വാപ്പച്ചിയുടെ മകനായതില്‍ അഭിമാനിക്കുകയാണ്. 'അവന്റെ അച്ഛന്‍ ശരിക്കും അഭിമാനിക്കും' എന്നൊക്കെ ആരെങ്കിലും എന്നെ കുറിച്ച് പറയുന്നത് കേട്ടാല്‍ വളരെയധികം സന്തോഷം തോന്നും.

Other News in this category



4malayalees Recommends