മിന്നല്‍ മുരളി'ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ ? ദിലീപിന്റെ 'പറക്കും പപ്പന്‍'

മിന്നല്‍ മുരളി'ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ ? ദിലീപിന്റെ 'പറക്കും പപ്പന്‍'
മിന്നല്‍ മുരളി'ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. ദിലീപിന്റെ 'പറക്കും പപ്പന്‍' ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. 'ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വിയാന്‍ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്‍.

Other News in this category



4malayalees Recommends