'വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ' ആരാധകന്റെ കമന്റിന് രസകരമായ മറുപടിയുമായി വിനീത് ശ്രീനിവാസന്‍

'വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ' ആരാധകന്റെ കമന്റിന് രസകരമായ മറുപടിയുമായി വിനീത് ശ്രീനിവാസന്‍
സോഷ്യല്‍ മീഡിയയില്‍ വന്ന രസകരമായ കമന്റിന് മറുപടി നല്‍കി വിനീത് ശ്രീനിവാസന്‍. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രമാണ് വിനീതിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്‍ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് വിനീത് നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

'വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ' എന്നായിരുന്നു ശരത് രാജന്‍ എന്ന ആരാധകന്റെ കമന്റ്. ഇതിന് രസകമായ മറുപടിയാണ് വിനീത് ശ്രീനിവാസന്‍ നല്‍കിയിരിക്കുന്നത്.

'ഞാനും കേട്ടു. വെറുതെ പറയുന്നതാ, മൈന്‍ഡ് ചെയ്യണ്ട..' എന്നാണ് വിനീതിന്റെ മറുപടി. നിരവധി പേരാണ് താരത്തിന്റെ കമന്റിന് കയ്യടിയുമായി എത്തിയിരിക്കുന്നത്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് സിനിമയുടെ ഭാഗമായി വ്യത്യസ്തമായ പ്രമോഷന്‍ പോസ്റ്റുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.

Other News in this category



4malayalees Recommends