സമാന്തയോട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് പ്രണയം ; വിജയ ദേവരക്കൊണ്ട

സമാന്തയോട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് പ്രണയം ; വിജയ ദേവരക്കൊണ്ട
സമാന്തയോട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് പ്രണയമായിരുന്നുവെന്ന് നടന്‍ വിജയ ദേവരക്കൊണ്ട. കോളേജ് പയ്യനായിരുന്ന സമയത്ത് ബിഗ് സ്‌ക്രീനില്‍ ആദ്യമായി അവളെ കണ്ടപ്പോള്‍ ഞാന്‍ പ്രണയത്തിലായി. ഇന്ന് അവളെന്തെല്ലാമാണോ അതിനെ ഞാന്‍ ആരാധിക്കുന്നു,' വിജയ് ദേവരകൊണ്ട പറഞ്ഞു.

യശോദയുടെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിജയുടെ പ്രതികരണം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് യശോദ. ആക്ഷന്‍ പാക്ക് സിനിമയില്‍ വാടക ഗര്‍ഭാധാരണം നടത്തുന്ന യുവതിയെ ആണ് സമാന്ത അവതരിപ്പിക്കുന്നത്.

കരിയറിന്റെ തിരക്കുകളിലാണ് സമാന്തയിപ്പോള്‍. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നടി. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയാണ് സമാന്തയുടെ ബോളിവുഡ് പ്രവേശനം.

Other News in this category



4malayalees Recommends