സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു ; നിമിഷയുടെ പുതിയ ഫോട്ടോ ഷൂട്ടിനെതിരെ സൈബര്‍ ആക്രമണം
യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്. ഇപ്പോഴിതാ നടി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. . ദീപാവലി സ്പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ള ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ വിമര്‍ശനം. മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ലെന്ന ചില സൈബര്‍ സദാചാരവാദികളുടെ കമന്റുകളും ഉയരുന്നുണ്ട്. എന്നാല്‍ നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.