നടി രംഭയുടെ കാര്‍ കാനഡയില്‍ അപകടത്തില്‍പ്പെട്ടു ; മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താരം

നടി രംഭയുടെ കാര്‍ കാനഡയില്‍ അപകടത്തില്‍പ്പെട്ടു ; മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താരം
നടി രംഭയും മക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വെച്ചാണ് അപടകം. മകളെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു എന്നാല്‍ ഇളയ മകള്‍ സാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെക്കുറിച്ച് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. തന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. കാറിന്റെ ചിത്രവും രംഭ പങ്കുവച്ചിട്ടുണ്ട്. അപകടത്തില്‍ ഡോറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഒപ്പം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.

Rambha Car Accident

'കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വെച്ച് ഞങ്ങളുടെ കാര്‍ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും നാനിയും ചെറിയ പരിക്കുകളുണ്ടെങ്കിലും സുരക്ഷിതരാണ്. ഇളയ മകള്‍ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം സമയം. ദയവായി ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ' രംഭ കുറിച്ചു.
Other News in this category



4malayalees Recommends