ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനുള്ള ആശയം പ്രതി ഗ്രീഷ്മയ്ക്ക് കിട്ടിയത് 'റോഷാക്ക്' സിനിമയില്‍ നിന്നാണോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. റോഷാക്കില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തം ജഗദീഷ് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ കുടിക്കുന്ന വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊല്ലുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ സിനിമ ആയതിനാല്‍ റോഷാക്ക് ആണോ ഗ്രീഷ്മയുടെ പ്രചോദനം എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. സിനിമാ ചര്‍ച്ചകള്‍ നടക്കുന്ന 'സിനെഫൈല്' ഗ്രൂപ്പിലെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
'ഗ്രീഷ്മയ്ക്ക് ഐഡിയ കിട്ടിയത് റോഷാക്കില്‍ നിന്നാവും അല്ലേ?' എന്നാണ് ഗ്രൂപ്പില്‍ എത്തിയ ഒരു പോസ്റ്റ്. നിരവധി രസകരമായ കമന്റുകളും സിനിമയെ സിനിമയായി തന്നെ കാണണം എന്ന കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. മാത്രമല്ല കൊന്ന് കുഴിച്ച് മൂടിയതാണെങ്കില്‍ ദൃശ്യം മോഡല്‍ എന്ന് പറയാമായിരുന്നു എന്നും കമന്റുകളുണ്ട്.