ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജ ഉംറയ്ക്ക് പുറപ്പെട്ടു

ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍ രാജ ഉംറയ്ക്ക് പുറപ്പെട്ടു
സിനിമാ സംഗീത രംഗത്തെ മ്യൂസിക് മാസ്‌ട്രോ ഇളയരാജയുടെ മകനും പ്രമുഖ സംഗീതജ്ഞനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു. ഇഹ്‌റാന്‍ വേഷത്തോടെ വിമാനത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്.

ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. അതേസമയം എന്നാണു യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ അദ്ദഹേം വെളിപ്പെടുത്തിയിട്ടില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന പുറ്തുനിന്നുള്ള തീര്‍ഥാടകര്‍ക്കുള്ള അനുമതി കഴിഞ്ഞ 2021 ഓഗസ്റ്റിലാണു സൗദി അറേബ്യ ഒഴിവാക്കിയത്. അതേസമം, 2014 ലാണു യുവാന്‍ ഇസ്‌ലാം മതം സ്വീകരിച്ചത്.

പിന്നീട് 2015ല്‍ സഫ്‌റൂണ്‍ നിസാര്‍ എന്ന സുഹൃത്തിനെ വിവാഹം ചെയ്തു. ഇത് അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ഇതിനിടെ വിവാഹം ചെയ്യാനായി യുവാന്‍ മതം മാറിയതെന്ന പ്രചാരണമുണ്ടായി

അമ്മയില്ലാത്ത ലോകത്ത്, ഒറ്റപ്പെട്ട്, മാനസികമായി തകര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ താങ്ങായാണു ഇസ്ലാമിനെ സ്വീകരിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.

Other News in this category



4malayalees Recommends