വിദേശത്തേക്ക് യാത്ര പോകുമ്പോള്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് ടൂറിസ്റ്റ് റീഫണ്ട് സ്‌കീമിലുടെ നികുതി തിരികെ ലഭിക്കും ; വിദേശ യാത്രകള്‍ക്കായി വിമാനത്താവളത്തിലെത്തുമ്പോള്‍ പ്രത്യേക കൗണ്ടറില്‍ റീ ഫണ്ട് നേടാം

വിദേശത്തേക്ക് യാത്ര പോകുമ്പോള്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് ടൂറിസ്റ്റ് റീഫണ്ട് സ്‌കീമിലുടെ നികുതി തിരികെ ലഭിക്കും ; വിദേശ യാത്രകള്‍ക്കായി വിമാനത്താവളത്തിലെത്തുമ്പോള്‍ പ്രത്യേക കൗണ്ടറില്‍ റീ ഫണ്ട് നേടാം

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വിശേയ യാത്രകളില്‍ സജീവമായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ജനത. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 10,40,550 പേര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വിദേശത്തേക്ക് പോയി.73 ശതമാനം ഓസ്‌ട്രേലിയക്കാരും ഈ ഡിസംബറിനും ഫെബ്രുവരിക്കുമിടയില്‍ യാത്രചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു എന്നാണ് കണക്കുകള്‍. അതില്‍ നല്ലൊരു ഭാഗവും വിദേശയാത്രയാണ്.

നാട്ടിലേക്ക് പോകാനിരിക്കുന്നവര്‍ക്കും അനുഗ്രഹമാണ് ടിആര്‍എസ്. വിദേശത്തേക്ക് കൊണ്ടുപോകാനായി വാങ്ങുന്ന പല സാധനങ്ങളുടെയും ചരക്ക് സേവന നികുതി തിരികെ നല്‍കുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്‌കീം.ഉത്പന്നങ്ങളുടെ വിലയുടെ 10 ശതമാനം വിമാനത്താവളത്തില്‍ നിന്ന് നിങ്ങള്‍ക്ക് തിരികെ ലഭിക്കും.

യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 60 ദിവസങ്ങളില്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ക്കാണ് റീഫണ്ട് കിട്ടുന്നത്.ഓസ്‌ട്രേലിയന്‍ റെസിഡന്റ്‌സും സന്ദര്‍ശകരുമുള്‍പ്പെടെ എല്ലാവര്‍ക്കും ഇത് ലഭ്യമാണ്. എന്നാല്‍ വിമാനങ്ങളിലെയും, കപ്പലുകളിലെയും ജീവനക്കാര്‍ക്ക് റീഫണ്ട് സ്‌കീം ബാധകമല്ല.ഓസ്‌ട്രേലിയയില്‍ വാങ്ങിയ ശേഷം വിദേശത്ത് ഉപയോഗിക്കാനായി കൊണ്ടുപോകുന്ന സാധനങ്ങള്‍ക്കാണ് റീഫണ്ട് ലഭിക്കുക.

1,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള സാധനമാണെങ്കില്‍ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തിയാകണം ഇന്‍വോയിസ്. യാത്ര ചെയ്യുന്ന ആളുടെ പേരിലാണെങ്കില്‍ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളൂ. പരമാവധി എത്ര തുക എന്നു വ്യക്തമാക്കിയിട്ടില്ല. പ്രത്യേക കൗണ്ടറുകള്‍ ഇതിനായി തുറന്നിട്ടുണ്ട്.

യാത്ര ചെയ്യുന്ന ദിവസം വിമാനത്തില്‍ ചെക്കിന്‍ ചെയ്ത ശേഷം ബോര്‍ഡിംഗ് പാസും, പാസ്‌പോര്‍ട്ടും, ഒറിജിനല്‍ ഇന്‍വോയിസുമായി ഈ കൗണ്ടറില്‍ പോയി റീഫണ്ട് ലഭ്യമാക്കാം.വസ്ത്രങ്ങളോ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോ, കളിപ്പാട്ടങ്ങളോ ഒക്കെയാണെങ്കില്‍ അത് ഉപയോഗിച്ച ശേഷം വിദേശത്തേക്ക് കൊണ്ടുപോയാലും റീഫണ്ട് ലഭ്യമാണ്.

എന്നാല്‍ ഭക്ഷണവസ്തുക്കള്‍, പെര്‍ഫ്യൂം തുടങ്ങിയവ ഓസ്‌ട്രേലിയയില്‍ വച്ച് ഉപയോഗിച്ച് തുടങ്ങിയാല്‍ റീഫണ്ട് ലഭിക്കില്ല. ജിഎസ്ടി രഹിത ഉത്പന്നങ്ങളായ ബേബി ഫുഡ്, മരുന്നുകള്‍, പ്രിസ്‌ക്രിപ്ഷന്‍ ലെന്‍സ് തുടങ്ങിയവയുമൊന്നും റീഫണ്ടിന് അര്‍ഹമല്ല.അതുപോലെ, നിങ്ങള്‍ യാത്ര പുറപ്പെട്ട ശേഷം പിന്നീട് റീഫണ്ടിന് അപേക്ഷിക്കാനുംകഴിയില്ല. അതായത്, യാത്ര ചെയ്യുന്ന ദിവസം, അതിനു മുമ്പുള്ള ഏതാനും മണിക്കൂറുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യം.












Other News in this category



4malayalees Recommends