ഓസ്റ്റിന്‍ (ടെക്‌സസ്): നവംബര്‍ 18 വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ ശവ സംസ്‌ക്കാരം നവംബര്‍ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്‌സ് ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
നവംബര്‍ 23 ബുധനാഴ്ച രാവിലെ 9:00 മണി മുതല്‍ 10:00 മണിവരെ ബെക്‌സ് ഫ്യൂണറല്‍ ഹോമില്‍ (Beck's Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 10:00 മണി മുതല്‍ 11:00 മണിവരെ പ്രാര്‍ത്ഥനയും തുടര്‍ന്ന് സംസ്‌ക്കാരവും നടക്കും.
തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ അനേക വര്‍ഷങ്ങള്‍ ന്യൂയോര്‍ക്ക് ആല്‍ബനിയില്‍ രജിസ്റ്റേഡ് നഴ്‌സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.
മക്കള്‍: ഡോ. സുജ പിള്ള, അജുസ് പിള്ള.
മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള.
കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.
സംസ്‌ക്കാര കര്‍മ്മങ്ങള്‍ ലൈവ് സ്ട്രീമിലൂടെ ദര്‍ശിക്കാവുന്നതാണ്..
https://www.beckchapels.com/obituary/ponnammapillai