ലണ്ടനില്‍ കുച്ചുപ്പുഡി നൃത്തം അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രിയുടെ മകള്‍; കുടുംബവും, സംസ്‌കാരവും ഒത്തുചേരുന്ന ഇടമാണ് ഇന്ത്യയെന്ന് അനൗഷ്‌ക സുനാക്; ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വര്‍ഷങ്ങളുടെ ആഘോഷം വര്‍ണ്ണാഭമായി

ലണ്ടനില്‍ കുച്ചുപ്പുഡി നൃത്തം അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രിയുടെ മകള്‍; കുടുംബവും, സംസ്‌കാരവും ഒത്തുചേരുന്ന ഇടമാണ് ഇന്ത്യയെന്ന് അനൗഷ്‌ക സുനാക്; ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വര്‍ഷങ്ങളുടെ ആഘോഷം വര്‍ണ്ണാഭമായി

ലണ്ടനില്‍ നടന്ന കുച്ചിപ്പുഡി ഡാന്‍സ് ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനാകിന്റെ മകള്‍ അനൗഷ്‌ക സുനാക്. ലണ്ടനില്‍ നടന്ന രംഗ് 2022-യിലായിരുന്നു ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയുടെ മകള്‍ കുച്ചിപ്പുഡി അവതരിപ്പിച്ചത്.


ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യത്തിന്റെ അവസരത്തിലാണ് പ്രശസ്ത കുച്ചിപ്പുഡി നര്‍ത്തകി അരുണിമ കുമാര്‍ 100 കലാകാരികളെ അണിനിരത്തി ഡാന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 4 മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് പരിപാടിയില്‍ നൃത്തം ചെയ്തത്.

ഇന്ത്യയിലാണ് തന്റെ കുടുംബവും, വീടും, സംസ്‌കാരവും ഒത്തുചേരുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത അനൗഷ്‌ക സുനാക് പറഞ്ഞു. ഇന്ത്യയില്‍ എല്ലാ വര്‍ഷവും പോകാനും ഇഷ്ടമാണെന്ന് പ്രധാനമന്ത്രിയുടെ മകള്‍ വ്യക്തമാക്കി.

'കുച്ചിപ്പുഡിയും, നൃത്തവും ഏറെ ഇഷ്ടമാണ്. നൃത്തം ചെയ്യുമ്പോള്‍ എല്ലാ ആശങ്കകളും, സമ്മര്‍ദങ്ങളും അകന്ന് പോകും. എല്ലാ സുഹൃത്തുക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന ആ നിമിഷത്തില്‍ ഒത്തുചേരും. സ്റ്റേജില്‍ കയറാന്‍ ഏറെ ഇഷ്ടമാണ്'. അനൗഷ്‌ക ഇന്ത്യ ടുഡെയോട് പറഞ്ഞു.

'ഇന്ത്യയെന്ന രാജ്യത്ത് നിന്നാണ് ഞാന്‍ വരുന്നത്. എന്റെ കുടുംബവും, വീടും, സംസ്‌കാരവും ഒത്തുചേരുന്ന ഇടമാണത്. എല്ലാ വര്‍ഷവും അവിടെ പോകാന്‍ ഇഷ്ടമാണ്', അനൗഷ്‌ക സുനാക് കൂട്ടിച്ചേര്‍ത്തു.

വിപുലമായ സദസ്സില്‍ അനൗഷ്‌കയുടെ അമ്മ അക്ഷത മൂര്‍ത്തിയും എത്തിയിരുന്നു. ഇതോടൊപ്പം സ്‌കൂളിലെ അധ്യാപകരും പ്രധാനമന്ത്രിയുടെ മകളുടെ നൃത്തം കാണാനെത്തി.

Other News in this category4malayalees Recommends