വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കുന്നത് ഇന്ത്യന്‍ യുവത്വത്തിന് തിരിച്ചടിയാകും ; സുനാകിന്റെ തീരുമാനം ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയാകുന്നു

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കുന്നത് ഇന്ത്യന്‍ യുവത്വത്തിന് തിരിച്ചടിയാകും ; സുനാകിന്റെ തീരുമാനം ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയാകുന്നു
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒട്ടേറെ വെല്ലുവിളികളാണ് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. അതില്‍ ഒന്നാണ് വിദേശ വിദ്യാര്‍ത്ഥികളുടെ വരവും കുടിയേറ്റവുമായി ബന്ധപ്പെട്ട കണക്കുകളും. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കുമെന്ന നീക്കം സുനക് വെളിപ്പെടുത്തിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.

ഗുണനിലവാരം കുറഞ്ഞ കോഴ്‌സിലേക്ക് ചേരുന്ന വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്ത് തന്നെ ഉണ്ടാകുമെന്ന് സുനകിന്റെ ഓഫീസ് അറിയിച്ചു. പഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് വീസ നല്‍കുന്നതിന് നിയന്ത്രണം കൊണ്ടുവരാനാണ് ശ്രമം.

വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ബ്രിട്ടനിലേക്കെത്താനുള്ള സ്വപ്നത്തിന് തിരിച്ചടിയാകും തീരുമാനങ്ങള്‍.

കുടിയേറ്റ തോത് വര്‍ദ്ധിച്ചതോടെയാണ് നിലപാടുകള്‍ കടുപ്പിച്ചിരിക്കുന്നത്.

ഗുണനിലവാരം കുറഞ്ഞ ഡിഗ്രി ഏതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ തീരുമാനം വന്നാല്‍ സര്‍വകലാശാലകള്‍ക്കും തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

കുടിയേറ്റത്തിന് വലിയ നിയന്ത്രണം കൊണ്ടുവന്നാല്‍ രാജ്യ പുരോഗതി പ്രശ്‌നമുണ്ടാക്കും. താല്‍ക്കാലികമായി എത്തുന്ന വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുത്തരുതെന്നാണ് സംഘടനയുടെ ആവശ്യം.

2021ല്‍ 1730000 ആയിരുന്ന കുടിയേറ്റം ഈവര്‍ഷം 504000 ആയി ഉയര്‍ന്നു. അതായത് 331000 ന്റെ വര്‍ധന. അതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വീസ കഴിഞ്ഞും യുകെയില്‍ തുടരുന്നത് തടയുമെന്ന് ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രവര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Other News in this category4malayalees Recommends