വിക്ടോറിയക്കാര്‍ ആരെ തെരഞ്ഞെടുക്കും? മൂന്നാം വട്ടം ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ലേബര്‍; കോവിഡ് ലോക്ക്ഡൗണുകള്‍ ഡാനിയേല്‍ ആന്‍ഡ്രൂസിന് പണികൊടുക്കുമോ?

വിക്ടോറിയക്കാര്‍ ആരെ തെരഞ്ഞെടുക്കും? മൂന്നാം വട്ടം ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ലേബര്‍; കോവിഡ് ലോക്ക്ഡൗണുകള്‍ ഡാനിയേല്‍ ആന്‍ഡ്രൂസിന് പണികൊടുക്കുമോ?

വിക്ടോറിയയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഡാനിയേല്‍ ആന്‍ഡ്രൂസിന്റെ നില മെച്ചപ്പെട്ട സ്ഥിതിയിലാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മഹാമാരി കൈകാര്യം ചെയ്ത രീതികളില്‍ രോഷമുള്ള ജനങ്ങള്‍ ചില തിരിച്ചടികള്‍ കാത്തുവെയ്ക്കുന്നുണ്ട്. പക്ഷെ മാത്യൂ ഗൈയെ സ്റ്റേറ്റ് നേതാവായി തെരഞ്ഞെടുക്കാന്‍ ഇത് മതിയാവില്ലെന്നാണ് റിപ്പോര്‍ട്ട്.


മൂന്നാം തവണയും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയുന്ന തോതില്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് ലേബറിന്റെ പ്രതീക്ഷ. ഇതോടെ ആന്‍ഡ്രൂസ് വീണ്ടും പ്രീമിയര്‍ സ്ഥാനത്ത് എത്തുകയും ചെയ്യും. എന്നിരുന്നാലും 2018-ലേക്കാള്‍ ചെറിയ മാര്‍ജിനിലാകും വിജയം. ഇക്കുറി വിജയിച്ചാല്‍ വിക്ടോറിയയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രീമിയറായ ലേബര്‍ നേതാവായി ആന്‍ഡ്രൂസ് മാറും.

അതേസമയം വോട്ടുകള്‍ ഏത് ഭാഗത്തേക്ക് മറിയുമെന്നത് അനുസരിച്ചാകും ഈ വിജയസാധ്യതകള്‍. ഗവണ്‍മെന്റിന് എതിരായ വോട്ടുകള്‍ ശക്തമായി പ്രതിപക്ഷത്തേക്ക് തിരിഞ്ഞാല്‍ മാത്രമാണ് അത്ഭുതം സംഭവിക്കുക.
Other News in this category



4malayalees Recommends