ഐ ആം എ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ മൂന്നാമനായി മാറ്റ് ഹാന്‍കോക്; തന്റെ യഥാര്‍ത്ഥ രൂപം കാണിക്കാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് എംപി; മുന്‍ ഹെല്‍ത്ത് സെക്രട്ടറിയെ വരവേറ്റ് കാമുകി ജിനാ കൊളഡാംഗെലോ

ഐ ആം എ സെലിബ്രിറ്റി റിയാലിറ്റി ഷോയില്‍ മൂന്നാമനായി മാറ്റ് ഹാന്‍കോക്; തന്റെ യഥാര്‍ത്ഥ രൂപം കാണിക്കാനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് എംപി; മുന്‍ ഹെല്‍ത്ത് സെക്രട്ടറിയെ വരവേറ്റ് കാമുകി ജിനാ കൊളഡാംഗെലോ

എംപിയായി ഇരിക്കവെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത മാറ്റ് ഹാന്‍കോക് മൂന്നാം സ്ഥാനം നേടി മടങ്ങി. ഹെല്‍ത്ത് സെക്രട്ടറി പദം കൈവിട്ട മാറ്റ് ഹാന്‍കോക് ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയറില്‍ പങ്കെടുത്താണ് ഫൈനലില്‍ മൂന്നാം സ്ഥാനം നേടി പുറത്തിറങ്ങിയത്. ഷോയില്‍ ജില്‍ സ്‌കോട്ട് രണ്ടാമതും, ഓവന്‍ വാര്‍ണര്‍ ഒന്നാമതുമെത്തി.


എല്ലാ പ്രതീക്ഷകളും മറികടന്നാണ് 44-കാരനായ ഹാന്‍കോക് ഫൈനലില്‍ പ്രവേശിച്ചത്. തന്റെ വ്യക്തിത്വത്തിലെ 'മൃദുവായ' ഭാഗം കാണിക്കാനാണ് താന്‍ ഷോയില്‍ പങ്കെടുത്തതെന്ന് ഹാന്‍കോക് സമ്മതിച്ചു. ഓസ്‌ട്രേലിയയിലെ കാട്ടില്‍ നിന്നും പുറത്തുവന്ന മാറ്റിനെ കാമുകി ജിനാ കൊളഡാംഗെലോ കെട്ടിപ്പുണര്‍ന്നാണ് സ്വീകരിച്ചത്.

9000 മൈല്‍ സഞ്ചരിച്ച് എംപിയെ സ്വാഗതം ചെയ്യാനെത്തിയ കൊളഡാംഗെലോയെ 'ഐ ലവ് യൂ' പറഞ്ഞാണ് മാറ്റ് കെട്ടിപ്പിടിച്ചത്. 21 ദിവസമാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി കാട്ടില്‍ പിടിച്ചുനിന്നത്. ചെറിയ വ്യത്യാസത്തിലാണ് കാട്ടിലെ രാജാവായി കിരീടം നേടാന്‍ കഴിയാതെ പോയത്. ക്യാംപ് ലീഡറായി തുടര്‍ച്ചയായി ആറ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ മാറ്റിനോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയക്കാരെ പൊതുജനങ്ങള്‍ മനുഷ്യരായി കാണുന്നില്ലെന്നതിനാലാണ് താന്‍ ഷോയില്‍ പങ്കെടുക്കാനുള്ള പ്രധാന കാരണമെന്ന് ഹാന്‍കോക് അവതാരകരോട് പറഞ്ഞു. 'ഞാന്‍ ഏത് തരത്തിലുള്ള വ്യക്തിയാണെന്ന് അറിയിക്കാനാണ് ആഗ്രഹിച്ചത്. മുന്‍ധാരണകള്‍ മൂലം നമ്മെ സമീപിക്കുന്നവരാണ് അധികവും. എന്നാല്‍ ഞാനായി തുടരാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയക്കാരെ പൊതുവെ മനുഷ്യരായി കാണാറില്ല. ഇത് അല്‍പ്പം കടന്ന രീതിയാണ്', ഹാന്‍കോക് വ്യക്തമാക്കി.
Other News in this category4malayalees Recommends