ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി യോഗ്യത; ക്ഷാമം പരിഹരിക്കാന്‍ ട്രക്ക് ഡ്രൈവര്‍മാരെ വരവേറ്റ് കാനഡ

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി യോഗ്യത; ക്ഷാമം പരിഹരിക്കാന്‍ ട്രക്ക് ഡ്രൈവര്‍മാരെ വരവേറ്റ് കാനഡ

കഴിഞ്ഞ ആഴ്ചയാണ് 2021 എന്‍ഒസി പ്രസിദ്ധീകരിച്ച ഐആര്‍സിസി 16 പുതിയ ജോലികളെ കൂടി എക്‌സ്പ്രസ് എന്‍ട്രി യോഗ്യതയുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്നതിനാല്‍ ട്രക്ക് ഡ്രൈവിംഗും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


കാനഡയുടെ നാഷണല്‍ ഒക്യുപേഷന്‍ ക്ലാസിഫിക്കേഷന്‍ (എന്‍ഒസി) സിസ്റ്റം മാറ്റിയാണ് എന്‍ഒസി 2021 കൊണ്ടുവന്നത്. കോവിഡ്-19 മഹാമാരി കാലത്തെ ലേഓഫുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന്റെ ക്ഷാമം കൊണ്ടുവന്നത്.

ഇതോടൊപ്പം ഉയര്‍ന്ന തോതില്‍ വിരമിക്കല്‍ കൂടി നേരിട്ടത് പ്രതിസന്ധി രൂക്ഷമാക്കി. ട്രക്കിംഗ് എച്ച്ആര്‍ കാനഡയുടെ 2021 ലേബര്‍ മാര്‍ക്കറ്റ് സ്‌നാപ്‌ഷോട്ട് പ്രകാരം 2021-ലെ രണ്ടാം പാദത്തില്‍ കാനഡയില്‍ 18,000 ട്രക്ക് ഡ്രൈവര്‍മാരുടെ വേക്കന്‍സികളാണ് ഒഴിവുണ്ടായിരുന്നത്.

രാജ്യത്തെ വിതരണ ശൃംഖലയ്ക്ക് ട്രക്ക് ഡ്രൈവിംഗ് അനിവാര്യ ഘടകമാണ്. ഇതാണ് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രി വാതായനങ്ങള്‍ തുറന്നുകൊടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
Other News in this category



4malayalees Recommends