ലോകകപ്പില്‍ ദേശീയ ടീമിനെ അമേരിക്ക പുറത്താക്കിയപ്പോള്‍ ആഘോഷിച്ചു ; ഇറാനിയന്‍ പൗരനെ സുരക്ഷാ സേന വെടിവച്ചു കൊലപ്പെടുത്തി

ലോകകപ്പില്‍ ദേശീയ ടീമിനെ അമേരിക്ക പുറത്താക്കിയപ്പോള്‍ ആഘോഷിച്ചു ; ഇറാനിയന്‍ പൗരനെ സുരക്ഷാ സേന വെടിവച്ചു കൊലപ്പെടുത്തി
ലോക കപ്പില്‍ നിന്ന് തന്റെ രാജ്യത്തിന്റെ ദേശീയ ടീമിനെ അമേരിക്ക പുറത്താക്കിയപ്പോള്‍ ആഘോഷിച്ചതിന് ഒരു ഇറാനിയന്‍ പൗരന്‍ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അവകാശ സംഘടനകള്‍ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഖത്തറില്‍ നടന്നമത്സരത്തില്‍ അമേരിക്കയോട് തോറ്റാണ് ഇറാന്‍ പുറത്തായത്. ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ ടീമിനെ പിന്തുണച്ചപ്പോള്‍ എതിര്‍ക്കുന്നവരായ ആളുകള്‍ ഈ ലോകകപ്പില്‍ തങ്ങളുടെ ടീം പുറത്താക്കണമെന്ന ആഗ്രഹത്തോടെ എതിരാളികളെ പിന്തുണച്ചിരുന്നു. ചില പ്രദേശങ്ങളില്‍ ഇറാന്‍ ടീമിന്റെ തോല്‍വി ഇറാനികള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു.

ടെഹ്‌റാന്റെ വടക്ക് പടിഞ്ഞാറ് കാസ്പിയന്‍ കടല്‍ തീരത്തുള്ള ബന്ദര്‍ അന്‍സാലി എന്ന നഗരത്തില്‍ കാര്‍ ഹോണ്‍ മുഴക്കിയതിന് മെഹ്‌റാന്‍ സമക് (27) എന്ന യുവാവ് വെടിയേറ്റ് മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.

'അമേരിക്കക്കെതിരായ ദേശീയ ടീമിന്റെ തോല്‍വിയെ തുടര്‍ന്ന് അത് ആഘോഷിച്ചതിന് സുരക്ഷാ സേന വെടിവെച്ച് കൊല്ലുക ആയിരുന്നു ', ഓസ്ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐഎച്ച്ആര്‍) പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഇറാനിയന്‍ അധികൃതരില്‍ നിന്ന് ഉടന്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിശയകരം എന്ന് പറയട്ടെ അമേരിക്കക്ക് എതിരെയുള്ള മത്സരത്തില്‍ കളിച്ച ഇറാനിയന്‍ ഇന്റര്‍നാഷണല്‍ മിഡ്ഫീല്‍ഡര്‍ സയിദ് ഇസതോലാഹി, തനിക്ക് സമക്കിനെ അറിയാമെന്ന് വെളിപ്പെടുത്തുകയും ഒരു യൂത്ത് ഫുട്‌ബോള്‍ ടീമില്‍ അവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്നലെ രാത്രിയില്‍ ഞാന്‍ കേട്ട വാര്‍ത്ത എനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ' എസതോലാഹി ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു, സമക്കിനെ 'ബാല്യകാല ടീമംഗം' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല, 'ചില ദിവസം മുഖംമൂടികള്‍ വീഴും, സത്യം അനാവൃതമാകും.' എന്നാണ് കുറിച്ചത്
Other News in this category4malayalees Recommends