11 മാസം പ്രായമുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി 31 കാരനായ പിതാവ് അറസ്റ്റില്‍ ; ശ്വാസം മുട്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തി, മൃതദേഹത്തോടും ക്രൂരത

11 മാസം പ്രായമുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി 31 കാരനായ പിതാവ് അറസ്റ്റില്‍ ; ശ്വാസം മുട്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തി, മൃതദേഹത്തോടും ക്രൂരത
11 മാസം പ്രായമുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തി ഒളിവില്‍ പോയ പിതാവ് പിടിയില്‍. അമേരിക്കയിലെ കണക്ടികറ്റ് സ്വദേശിയായ 31കാരനാണ് പിടിയിലായത്. നവംബര്‍ 18നാണ് ക്രിസ്റ്റഫര്‍ ഫ്രാന്‍സിസിക്വിനി എന്ന യുവാവ് 11മാസം മാത്രമ പ്രായമുള്ള മകളായ കാമിലയെ കൊലപ്പെടുത്തുന്നത്. നൌഗാട്ടക്കിലെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.

മകളെ ശ്വാസം മുട്ടിച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു ഇയാള്‍ ചെയ്തത്. കുട്ടിയുടെ മരണകാരണം കുത്തേറ്റതും കഴുത്തിലേറ്റ് പരിക്കുമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഇയാള്‍ കഷ്ണങ്ങളാക്കി.

കുഞ്ഞിന്റെ അമ്മയോട് തര്‍ക്കത്തിലേര്‍പ്പെട്ടു. അമ്മയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും കുഞ്ഞിന്റെ കാലിലുണ്ടായിരുന്ന ജിപിഎസ് ട്രാക്കര്‍ ഒഴിവാക്കുകയും ചെയ്ത ശേഷമാണ് ഇയാള്‍ വീട്ടില്‍ നിന്ന് മുങ്ങിയത്. പിന്നീട് കാമിലയുടെ വികൃതമാക്കിയ മൃതദേഹം ബന്ധു കണ്ടെത്തുന്നത്. ഇംപാല കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ കാര്‍ പിന്നീട് പൊലീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കഴുത്തിലെ പരിക്കും കുത്തുമേറ്റാണ് പിഞ്ചുകുഞ്ഞ് മരിച്ചത്.

ഇയാളെ പിടികൂടാനും കൊലപാതകം സംബന്ധിയായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്ക് 10000 ഡോളറാണ് എഫ്ബിഐ സമ്മാനം പ്രഖ്യാപിച്ചത്. രഹസ്യ വിവരത്തേ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

Other News in this category4malayalees Recommends