കല്യാണ പെണ്ണിന്റെ ഒച്ച മണ്ഡപത്തില്‍ മുഴങ്ങി കേട്ടു എന്നായിരുന്നു വിമര്‍ശനം , മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതു തന്നെ ; മറുപടിയുമായി ഗൗരി

കല്യാണ പെണ്ണിന്റെ ഒച്ച മണ്ഡപത്തില്‍ മുഴങ്ങി കേട്ടു എന്നായിരുന്നു വിമര്‍ശനം , മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതു തന്നെ ; മറുപടിയുമായി ഗൗരി
നടി ഗൗരി കൃഷ്ണയുടെയും സംവിധായകന്‍ മനോജിന്റെയും കല്യാണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി കല്യാണ പെണ്ണ് തന്നെ കാര്യങ്ങള്‍ നോക്കുന്നു, കല്യാണ പെണ്ണിന്റെ ഒച്ച മണ്ഡപത്തില്‍ മുഴങ്ങി കേട്ടു എന്നൊക്കെ വലിയ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വന്നത്.

25 വയസ്സ് ഉള്ള പക്വതയില്ലാത്ത, ഉത്തരവാദിത്വം ഇല്ലാത്ത മകളല്ല ഞാന്‍. എനിക്ക് എന്റേതായ കുറേ ഏറെ ഉത്തരവാദിത്വങ്ങളും പക്വതയും ഉണ്ട്. അതാണ് ഞാനവിടെ കാണിച്ചത്. അച്ഛനു അമ്മയും കാരണവന്മാരും എല്ലാം ചെയ്യട്ടെ ഞാന്‍ കല്യാണ സ്വപ്നവും കണ്ട് മണ്ഡപത്തിലിരിക്കാം എന്ന് വിചാരിക്കുന്ന ആളല്ല.

അങ്ങനെ അല്ല അച്ഛനും അമ്മയും എന്നെ വളര്‍ത്തിയത്. അച്ഛനും അമ്മയ്ക്കും കഴിവില്ലേ എന്ന് ചോദിക്കുന്നവരോട്, അവര്‍ക്ക് കഴിവ് ഉള്ളത് കൊണ്ട് ആണ് ഞാനും ചേച്ചിയും ഇന്ന് ഇങ്ങനെ നില്‍ക്കുന്നത്.

വിളിച്ച് വരുത്തിയ അതിഥികള്‍ക്ക് കല്യാണം കാണാന്‍ പറ്റാത്ത തരത്തില്‍ മറഞ്ഞ് നിന്നുകൊണ്ട് ആണ് മാധ്യമപ്രവര്‍ത്തകര്‍ വീഡിയോസും ഫോട്ടോസും എടുത്തത്. അവര്‍ക്ക് കല്യാണ മണ്ഡപത്തില്‍ പ്രത്യേക സ്ഥലം കൊടുത്തിരുന്നു. എന്നിട്ടും അവര്‍ മൊത്തം കവര്‍ ചെയ്തുകൊണ്ട് ആണ് നിന്നത്. അപ്പോഴാണ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

അത് ഞാന്‍ ആവശ്യപ്പെട്ടു എന്നതാണ് തെറ്റായി പറയുന്നത്. എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കും മാധ്യമങ്ങളെ ഫേസ് ചെയ്യാനോ, അവരോട് സംസാരിക്കാനോ പറ്റില്ല, അവരത്രയും സാധാരണക്കാരാണ്. ഗൗരി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends