നടി ഹന്‍സിക വിവാഹിതയായി

നടി ഹന്‍സിക വിവാഹിതയായി
തെന്നിന്ത്യന്‍ നടി ഹന്‍സിക മോത്വാനി വിവാഹിതയായി. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈല്‍ ഖതൂരിയാണ് വരന്‍. ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചാണ് ഹന്‍സികയും സുഹൈലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടന്നത്.

പാരീസിലെ ഈഫല്‍ ഗോപുരത്തിനു മുന്നില്‍ വച്ചാണ് മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈല്‍ നടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. സുഹൈല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഹന്‍സിക തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരെ ആദ്യം അറിയിച്ചത്.

Other News in this category



4malayalees Recommends